ജനവിധി കാത്ത് മിസോറാം; വോട്ടെണ്ണൽ ഇന്ന്, രാവിലെ എട്ട് മണിക്ക് ആരംഭിക്കും
ന്യൂഡൽഹി: മിസോറാമിൽ വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അനുസരിച്ച്, ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും (എം എൻ എഫ്), സോറാം പീപ്പിൾസ് മൂവ്‌മെന്റും (ഇസെഡ് പി എം),തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ചില പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് മുഖ്യമന്ത്രി സോറാംതംഗയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എം എൻ എഫിന് മുൻ തൂക്കം ഉണ്ടെന്നാണ്. വീണ്ടും അധികാരത്തിൽ എത്തുക എന്നതാണ് എം എൻ എഫിനന്റെ ലക്ഷ്യം. വളരെ നിർണായകമായ പോരാട്ടമാണ്.

എം എൻ എഫ്, ഇസഡ് പി എം, കോൺഗ്രസ് എന്നിവ 40 നിയമസഭാ സീറ്റുകളിലും മത്സരിച്ചപ്പോൾ ബി ജെ പി 23 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. നവംബർ 7 ന് നടന്ന മിസോറാം നിയമസഭയിലേക്ക് 80.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയ്‌ക്കൊപ്പം ഡിസംബർ മൂന്നിന് (ഞായർ) തന്നെയായിരുന്നുി
മിസോറാമിലെ വോട്ടെണ്ണൽ നിശ്ചയിച്ചിരുന്നത്. പക്ഷേ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലെ ജനങ്ങൾക്ക് ഞായറാഴ്ചയുടെ പ്രധാന്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടേയും അഭ്യർത്ഥന അനുസരിച്ച് നവംബർ 29 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണൽ ഡിസംബർ 4 ലേക്ക് മാറ്റി.
അതേസമയം കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പ് ബി ജെ പിക്ക് വൻനേട്ടം തന്നെയായിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഡഗിലും മികച്ച ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരം ഉറപ്പിച്ചു. തെലങ്കാനയിൽ ബി ആർ എസിനെ പിന്തള്ളി വിജയം നേടിയത് മാത്രമാണ് കോൺഗ്രസിന്റെ ആശ്വാസം. മധ്യപ്രദേശിൽ ബി ജെ പിക്ക് ഭരണത്തുടർച്ച നേടാനായപ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം തിരിച്ചുപിടിക്കാനും സാധിച്ചു.












Click it and Unblock the Notifications