മിസോറാം ഫലം: സോറം പീപ്പിള്‍സ് ഫ്രണ്ടിന് ആദ്യ ലീഡ്, തൊട്ടുപിന്നില്‍ എംഎന്‍എഫ്
ഐസ്വാള്‍: മിസോറാം തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണി മുതല്‍ പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് ശക്തമായ മത്സരത്തിന് സാധ്യത എന്ന പ്രതീതിയാണ് പുറത്ത് വരുന്നത്. നിലവില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് 13 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ എം എന്‍ എഫ് 8 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
ബി ജെ പിയും കോണ്‍ഗ്രസും 2 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 40 അംഗ മിസോറാം നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. സംസ്ഥാനത്തുടനീളമുള്ള 13 കേന്ദ്രങ്ങളിലും 40 കൗണ്ടിംഗ് ഹാളുകളിലുമായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനത്തെ 40 കൗണ്ടിംഗ് ഹാളുകളിലായി 399 ഇവിഎം ടേബിളുകളും 56 തപാല്‍ ബാലറ്റ് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.

നവംബര്‍ 7 ന് ആയിരുന്നു മിസോറാമില്‍ വോട്ടെടുപ്പ്. മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്), സോറാം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ്പിഎം), കോണ്‍ഗ്രസ്, ബി ജെ പി എന്നിവരാണ് സംസ്ഥാനത്ത് മത്സരരംഗത്തുള്ള പ്രബല കക്ഷികള്‍. സംസ്ഥാനത്ത് തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്ന് സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി മുഖവും സെര്‍ചിപ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ലാല്‍ദുഹോമ അവകാശപ്പെട്ടിരുന്നു.
വ്യാഴാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. എക്‌സിറ്റ് പോളുകള്‍ ശാസ്ത്രീയമായ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏറ്റവും വിശ്വസനീയും ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും വിരല്‍ ചൂണ്ടുന്നത് തങ്ങളിലേക്കാണ് എന്നും തങ്ങള്‍ക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ വേണ്ടി വരില്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications