കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമില്‍ ബിജെപി ആദ്യ അക്കൗണ്ട് തുറന്നത് ഇങ്ങനെ; ബിജെപിയുടെ വിജയമല്ലിത്

Google Oneindia Malayalam News

ഐസ്വാള്‍: ഒടുവില്‍ ബിജെപി മിസോറാം നിയമസഭയില്‍ ആദ്യ അക്കൗണ്ട് തുറന്നിരിക്കുന്നു. 1993 മുതല്‍ മിസോറാം നിയമസഭയിലേക്ക് ബിജെപിയും മല്‍സര രംഗത്തുണ്ടായിരുന്നു. ബുദ്ധ ധന്‍ ചക്മയാണ് നിയമസഭയിലെ ആദ്യ ബിജെപി എംഎല്‍എ.

Dro

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധ ധന്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബുദ്ധമത വിഭാഗത്തില്‍പ്പെട്ട ചക്മ സമുദായക്കരനാണ് ഇദ്ദേഹം. ചക്മ സമുദായത്തിലെ നാല് വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ബുദ്ധ ധനിന്റെ പ്രതിഷേധത്തിന് കാരണമായത്. തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

കോണ്‍ഗ്രസ് വിമതനായ ഇദ്ദേഹത്തെ ബിജെപി കൂടെ നിര്‍ത്തി. സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ചക്മ സമുദായത്തിന് മേല്‍ക്കൈയുള്ള തുയ്ചൗ മണ്ഡലത്തില്‍ മല്‍സരിപ്പിക്കുകയും ചെയ്തു. വിജയം ബുദ്ധ ധനിന് തന്നെ. അങ്ങനെ ബിജെപിക്ക് മിസോറാം നിയമസഭയില്‍ ആദ്യ അംഗമായി.

ബിജെപിക്കെതിരെ ശക്തമയാ വികാരം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മിസോറാം. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ഇവിടെ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് സ്ഥാനമേയില്ല. എന്നിട്ടു പോലും ബിജെപി സ്ഥാനാര്‍ഥി ജയിച്ചത് ബുദ്ധ ധനിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടു മാത്രമാണ്.

എംഎന്‍എഫ് 26 സീറ്റ് നേടിയാണ് മിസോറാമില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി ഒരു സീറ്റ് നേടി. മറ്റുള്ളവര്‍ എട്ട് സീറ്റും. ഇതാണ് മിസോറാം തിരഞ്ഞെടുപ്പ് ഫലം.

English summary
Mizoram Election Results: How a Rebel Congress MLA Ensured BJP's Maiden Entry Into Mizoram Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X