കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു; കളിച്ചത് ബിജെപി, ലക്ഷ്യം നേടി അമിത് ഷാ!! ഉണരാതെ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
മിസോറാമിൽ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു | Oneindia Malayalam

ഐസ്വാള്‍: എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും കൈവിട്ടത്. ബിജെപിക്ക് അത്ര തന്നെ സ്വാധീനമില്ലാത്ത ഒരു സംസ്ഥാനത്ത് എങ്ങനെയാണ് പാര്‍ട്ടിക്ക് പ്രഖ്യാപിച്ച ലക്ഷ്യം നേടാന്‍ സാധിച്ചത്. മിസോറാമില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ എംഎന്‍എഫ് വന്‍ ഭൂരിപക്ഷത്തിലാണ് മിസോറാമില്‍ അധികാരത്തിലെത്തുന്നത്. ജയിച്ചത് എംഎന്‍എഫ് ആണെങ്കിലും ലക്ഷ്യം നേടിയത് ബിജെപിയാണ്.

കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖല എന്നതായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. അതാണിപ്പോള്‍ സാധ്യമായിരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. മിസോറാം തിരഞ്ഞെടുപ്പ് ദേശീയ നേതൃത്വം കാര്യമായെടുക്കാതിരുന്നതിന്റെ ഫലം കൂടിയാണ് ദയനീയ പരാജയം. മിസോറാം തിരഞ്ഞെടുപ്പിന്റെ ഒരു വിശകലനം.....

 രണ്ടുതവണ സംഭവിച്ചത്...

രണ്ടുതവണ സംഭവിച്ചത്...

കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം രണ്ടുതവണ ലഭിച്ച സംസ്ഥാനമാണ് മിസോറാം. 2008ല്‍ 34 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 2013ല്‍ 32 സീറ്റിലും. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പജായമാണുണ്ടായിരിക്കുന്നത്. ഇതാകട്ടെ, കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു.

 ദയനീയ പരാജയം

ദയനീയ പരാജയം

മിസോറാമിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടുസീറ്റിലും തോറ്റു. അഞ്ചു തവണ മുഖ്യമന്ത്രിയായ ഒരു നേതാവ് ഇത്രയും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യം കോണ്‍ഗ്രസ് വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനത്തേക്കുള്ള ബിജെപിയുടെ വരവ് കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടുകയും ചെയ്തു.

നാല് സംസ്ഥാനങ്ങളും പോയി

നാല് സംസ്ഥാനങ്ങളും പോയി

വടക്കുകിഴക്കന്‍ മേഖലയില്‍ നാല് സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട. ഇതില്‍ മൂന്നും നിമിഷങ്ങള്‍ക്കകമാണ് ബിജെപി പിടിച്ചടക്കിയത്. ഒടുവില്‍ ബാക്കിയുണ്ടായിരുന്ന മിസോറാമും ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. ഇനി കോണ്‍ഗ്രസ് സാന്നിധ്യമില്ല ഇവിടെ. കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖലയാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

മൂന്നെണ്ണം നഷ്ടമായത് ഇങ്ങനെ

മൂന്നെണ്ണം നഷ്ടമായത് ഇങ്ങനെ

ഏറെ കാലം ഭരണം നടത്തിയിരുന്ന സിപിഎമ്മിനെ പരാജയപ്പെടുത്തിയാണ് ത്രിപുരയില്‍ ബിജെപി ആധിപത്യം ഉറപ്പിച്ചത്. നാഗാലാന്റില്‍ പ്രാദേശിക കക്ഷിയായ എന്‍പിഎഫിനെ പിന്തുണച്ച് അധികാരത്തില്‍ പങ്കാളിയായി. മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ പാളയത്തില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുത്താണ് ബിജെപി അധികാരം ഉറപ്പാക്കിയത്.

രണ്ടുവര്‍ഷം മുമ്പ് തന്നെ

രണ്ടുവര്‍ഷം മുമ്പ് തന്നെ

വടക്കുകിഴക്കന്‍ മേഖല പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ത്ത ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ബിജെപി രൂപീകരിച്ചത്. മിസോറാം പിടിക്കാനുള്ള ശ്രമം ബിജെപി രണ്ടുവര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ബിജെപിക്ക് ഒരിക്കലും മികച്ച വിജയം മിസോറാമില്‍ ലഭിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ബിജെപി ആവിഷ്‌കരിച്ച തന്ത്രം.

 വെല്ലുവിളി തിരിച്ചറിഞ്ഞില്ല

വെല്ലുവിളി തിരിച്ചറിഞ്ഞില്ല

ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ദേശീയ നേതൃത്വം കാര്യമായി മിസോറാമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. മറ്റു പ്രധാന സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധ മുഴുവന്‍. രാഹുല്‍ ഗാന്ധി ഒരു തവണ മാത്രമാണ് മിസോറാമില്‍ പ്രചാരണത്തിന് എത്തിയത്.

 ബിജെപി തമ്പടിച്ചു പ്രചാരണം നടത്തി

ബിജെപി തമ്പടിച്ചു പ്രചാരണം നടത്തി

അതേസമയം, യാതൊരു വിജയപ്രതീക്ഷ ഇല്ലാതിരുന്നിട്ടും ബിജെപി നേതാക്കള്‍ മിസോറാമില്‍ തമ്പടിച്ചു പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തി. കൂടാതെ ത്രിപുര മുഖ്യമന്ത്രി, അസമിലെ നേതാക്കള്‍ എന്നിവരും മിസോറാമില്‍ തമ്പടിച്ചു പ്രചാരണത്തിന് നേതൃത്വം നല്‍കി.

 അക്കൗണ്ട് തുറന്നു

അക്കൗണ്ട് തുറന്നു

കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളികത്തിക്കുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഹിന്ദുത്വ പ്രചാരണത്തിന് തീരെ സാധ്യതയില്ലെന്നറിഞ്ഞിട്ടും ബിജെപി പ്രചാരണത്തില്‍ നിറഞ്ഞുനിന്നു. അതിന്റെ ഫലമായിട്ടു തന്നെയാണ് ആദ്യമായി ബിജെപിക്ക് മിസോറാമില്‍ ഇത്തവണ അക്കൗണ്ട തുറക്കാന്‍ സാധിച്ചത്.

 സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

എംഎന്‍എഫ് 26 സീറ്റ് നേടിയാണ് മിസോറാമില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 21 സീറ്റ് അധികം ലഭിച്ചു. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി ഒരു സീറ്റ് നേടി. മറ്റുള്ളവര്‍ എട്ട് സീറ്റും. ഇതാണ് മിസോറാം തിരഞ്ഞെടുപ്പ് ഫലം.

 എംഎന്‍എഫ് ആണ്

എംഎന്‍എഫ് ആണ്

എംഎന്‍എഫ് ആണ് അധികാരത്തിലെത്തിയതെങ്കിലും കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ബിജെപിയാണ്. പ്രചാരണത്തില്‍ ബിജെപി നിറഞ്ഞുനിന്നിരുന്നു. എംഎന്‍എഫും കോണ്‍ഗ്രസും പത്ത് വര്‍ഷം കൂടുമ്പോള്‍ മാറി ഭരിക്കുന്നതാണ് മിസോറാമിലെ രീതി.

വളരെ അച്ചടക്കത്തോടെ

വളരെ അച്ചടക്കത്തോടെ

എങ്കിലും ഇത്തവണ വളരെ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം ബിജെപി നടത്തി. പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു. ഫലം ലഭിക്കുകയും ചെയ്തു. ഒരു സീറ്റ് നേടാന്‍ സാധിച്ചു. കോണ്‍ഗ്രസ് പുറത്താകുകയും ചെയ്തു.

സൗദി പുനപ്പരിശോധിക്കുന്നു; വിദേശികള്‍ക്കുള്ള ഫീസുകള്‍ കുറച്ചേക്കും,പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്സൗദി പുനപ്പരിശോധിക്കുന്നു; വിദേശികള്‍ക്കുള്ള ഫീസുകള്‍ കുറച്ചേക്കും,പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

English summary
Mizoram Election Results: BJP tactical move pay the way to Congress loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X