കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമില്‍ ബിജെപി അക്കൗണ്ട് തുറന്നു; കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം, എംഎന്‍എഫ് അധികാരത്തില്‍

Google Oneindia Malayalam News

Recommended Video

cmsvideo
മിസോറാമില്‍ ബിജെപി അക്കൗണ്ട് തുറന്നു | Oneindia Malayalam

ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. പ്രതിപക്ഷമായ എംഎന്‍എഫ് കൂടുതല്‍ സീറ്റ് പിടിച്ചു. പുതിയ സര്‍ക്കാര്‍ എംഎന്‍എഫിന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കും. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. തുച്ച് വാങ് മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ചക്മ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണിത്.

Photo

കോണ്‍ഗ്രസ് ദയനീയ പരാജയമാണ് മിസോറാമില്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടുസീറ്റിലും കോണ്‍ഗ്രസ് തോറ്റു. സെര്‍ച്ചിപ്, ചംഫായ് സൗത്ത് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി മല്‍സരിച്ചിരുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമാണ് മിസോറാം. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ എംഎന്‍എഫ് സംസ്ഥാന ഓഫീസില്‍ മധുരം വിതരണം ചെയ്തു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാല കഴിഞ്ഞ രണ്ടുതവണ മുഖ്യമന്ത്രി പദവി അലങ്കരിക്കുന്നു. എംഎന്‍എഫ് ബിജെപിയുമായി രഹസ്യ ബന്ധമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. പൂര്‍ണ ഫലം വരാതെ ഒന്നും പറയാനില്ലെന്ന് എംഎന്‍എഫ് നേതാവ് സോറംതങ്ക പ്രതികരിച്ചു.

40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറാം പീപ്പിള്‍സ് മൂവ്മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍.

1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും. 2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.

കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്.

English summary
Mizoram Election Results: BJP wins first ever seat in Mizoram, CM Lost Two Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X