മിസോറാം എക്‌സിറ്റ് പോള്‍: ഭൂരിപക്ഷം മിസോറാമില്‍ ആര്‍ക്കുമില്ല, തൂക്കുസഭ പ്രവചിച്ച് സര്‍വേകള്‍
ന്യൂഡല്‍ഹി: മിസോറാമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. സോറം പീപ്പിള്‍സ് പാര്‍ട്ടി 17 സീറ്റുകള്‍ നേടുമെന്ന് പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നു. അതേസമയം മിസോ നാഷണല്‍ ഫ്രണ്ട് 14 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തുക. എന്നാല്‍ കോണ്‍ഗ്രസ് വെറും എട്ട് സീറ്റില്‍ ഒതുങ്ങും. ബിജെപിക്ക് ഒരു സീറ്റും ലഭിക്കും.
അതേസമയം 21 സീറ്റാണ് മിസോറാമില്‍ ഭൂരിപക്ഷത്തിനായി വേണ്ടത്. മൂന്ന് പാര്‍ട്ടികള്‍ക്കും സഖ്യമില്ലാതെ മത്സരിക്കാനാവില്ല. കോണ്‍ഗ്രസ് കഴിഞ്ഞ തവണയും മൂന്നാം സ്ഥാനത്തായിരുന്നു എത്തിയത്. ഇത്തവണയും അവര്‍ക്ക് നേട്ടമുണ്ടാവില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം ജന്‍ കീ ബാത്ത് സര്‍വേയില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് ഏറ്റവും വലിയ കക്ഷിയാവുമെന്ന് ജന്‍ കീ ബാത്ത് സര്‍വേ പ്രവചിക്കുന്നു.

പതിനഞ്ചിനും 25നും ഇടയിലാണ് സെഡ്പിഎമ്മിന് സീറ്റുകള്‍ ലഭിക്കുക. അതേസമയം സോറംതാംഗയുടെ മിസോ നാഷണല്‍ ഫ്രണ്ടിന് പത്ത് മുതല്‍ 14 സീറ്റുകള്‍ ലഭിക്കും. ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോളില്‍ എംഎന്‍എഫ് 14 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. സെഡ്പിഎമ്മിന് 12 മുതല്‍ 16 സീറ്റുകള്‍ വരെയും ലഭിക്കും. കോണ്‍ഗ്രസിന് എട്ട് മുതല്‍ പത്ത് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേയില്‍ എംഎന്‍എഫിന് 15 മുതല്‍ 21 സീറ്റാണ് പ്രവചിക്കുന്നത്. സെഡ്പിഎമ്മിന് പന്ത്രണ്ട് മുതല്‍ 18 സീറ്റ് വരെയും പ്രവചിക്കുന്നു. കോണ്‍ഗ്രസ് രണ്ട് മുതല്‍ എട്ട് സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോളിലും എംഎന്‍എഫ് ഏറ്റവും വലിയ കക്ഷിയാവുമെന്ന് പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെയാണ് എംഎന്‍എഫ് നേടുമെന്ന് സര്‍വേ പറയുന്നത്.
അതുപോലെ സെഡിപിഎം പത്ത് മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 9 മുതല്‍ 13 സീറ്റുകള്‍ വരെയും ലഭിക്കും. റിപബ്ലിക്ക് ടിവി-മേട്രിസ് എക്‌സിറ്റ് പോളില്‍ എംഎന്‍എഫ് തന്നെയാണ് ഏറ്റവും വലിയ കക്ഷി. 17 മുതല്‍ 22 സീറ്റ് നേടി അവര്‍ മുന്നിലെത്തുമെന്നും സര്‍വേയില്‍ പറയുന്നു.
സെഡ്പിഎം പരമാവധി പന്ത്രണ്ട് സീറ്റുകളും, കോണ്‍ഗ്രസ് പത്ത് സീറ്റുകളും നേടും. എല്ലാ എക്‌സിറ്റ് പോളുകളും പരമാവധി രണ്ട് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം സര്‍വേകള്‍ പ്രവചിക്കുന്നില്ല. അതുകൊണ്ട് പരസ്പരം സഹായിക്കാതെ ആര്‍ക്കും ഭരണത്തില്‍ എത്താനാവില്ല.












Click it and Unblock the Notifications