മിസോറാം ആര് ഭരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും; ആര്‍ക്കും കേവലഭൂരിപക്ഷമില്ല
ഐസ്വാള്‍: മിസോറാമില്‍ തൂക്കുസഭയ്ക്ക് സാധ്യത എന്ന് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോളിന്റെ പ്രവചനം. 40 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 21 സീറ്റ് ആര്‍ക്കും ലഭിക്കില്ല. 14-18 സീറ്റുകളുമായി എംഎന്‍എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധ്യതയുണ്ട്. പ്രധാന എതിരാളികളായ സോറാം പീപ്പിള്‍സ് മൂവ്മെന്റ് സംസ്ഥാനത്ത് 10-14 സീറ്റ് വരെ നേടും.
കോണ്‍ഗ്രസിന് 9-13 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നും ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ പറയുന്നു. ബി ജെ പിക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരേയും മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും ആണ് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തതില്‍ 32.20 ശതമാനം വോട്ടുകള്‍ എം എന്‍ എഫിന് ലഭിക്കും എന്നാണ് പ്രവചനം.

സോറാം പീപ്പിള്‍സ് മൂവ്മെന്റിന് 29.30 ശതമാനം വോട്ടും കോണ്‍ഗ്രസിന് 27.80 ശതമാനം വോട്ടും ലഭിക്കും. ബി ജെ പിക്ക് 6.40 ശതമാനം വോട്ടും ലഭിക്കും എന്നാണ് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോളില്‍ പറഞ്ഞിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് സംസ്ഥാനത്തെ വോട്ടെണ്ണല്‍. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, 40 സീറ്റുകളുള്ള അസംബ്ലിയില്‍ 26 സീറ്റുകളുമായി എംഎന്‍എഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് 5 സീറ്റുകള്‍ നേടിയപ്പോള്‍ സോറാം പീപ്പിള്‍സ് മൂവ്മെന്റ് ആകെ 8 സീറ്റുകള്‍ നേടി. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എം എന്‍ എഫ് 5 സീറ്റുകളാണ് നേടിയിരുന്നത്.
നവംബര്‍ 7 ന് സംസ്ഥാനത്തെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള ഒറ്റഘട്ട തെരഞ്ഞെടുപ്പില്‍ 78.40 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ 174 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അയല്‍സംസ്ഥാനമായ മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ മിസോറാമിലെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. മണിപ്പൂരില്‍ നിന്ന് വന്ന ചില കുക്കി-സോ സമുദായാംഗങ്ങള്‍ക്ക് അഭയം നല്‍കാന്‍ എം എന്‍ എഫ് തീരുമാനിച്ചിരുന്നു.
മ്യാന്‍മറില്‍ നിന്നുള്ള ചില സോ-കുക്കികളും സംസ്ഥാനത്ത് അഭയം പ്രാപിച്ചിട്ടുണ്ട്. 'സോ ഏകീകരണം' ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് എംഎന്‍എഫ് ശ്രമിച്ചതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.












Click it and Unblock the Notifications