കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാലാന്റിലേക്ക് സ്ഥലംമാറ്റം; വക്കം പുരുഷോത്തമന്‍ രാജിവെച്ചേക്കും

  • By Gokul
Google Oneindia Malayalam News

കൊഹിമ: തങ്ങളുടെ ഇംഗിതത്തിനു വഴങ്ങി രാജിവെക്കാത്ത ഗവര്‍ണര്‍മാരെ സ്ഥലം മാറ്റി പ്രതികാരം ചെയ്യുന്ന എന്‍ഡിഎ സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മിസ്സോറാം ഗവര്‍ണറായ വക്കം പുരുഷോത്തമനെ നാഗാലാന്റിലേക്കായിരുന്നു സ്ഥലം മാറ്റിയിരുന്നത്.

രാജിവെക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വക്കം അറിയിച്ചു കഴിഞ്ഞു. ജൂലൈ പത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മൂന്നുവര്‍ഷമായി മിസ്സോറാം ഗവര്‍ണറാണ് വക്കം പുരുഷോത്തമന്‍. കഴിഞ്ഞയാഴ്ച ത്രിപുരയുടെ അധിക ചുമതലകൂടി നല്‍കി. ചുമതല ഏറ്റെടുത്ത് തിരിച്ചെത്തിയ ഉടനെയായിരുന്നു സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവെത്തിയത്.

mizoram-governor-vakkom-purushothaman2

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കോണ്‍ഗ്രസുകാരായ ഗവര്‍ണര്‍മാരെ നീക്കി ബിജെപി നേതാക്കളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ തന്നെ ശ്രമം തുടങ്ങിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദഫലമായി ചില ഗവര്‍ണര്‍മാര്‍ രാജിവെക്കുകയും ചെയ്തു. എന്നാല്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അടക്കമുള്ളവര്‍ രാജിക്ക് വഴങ്ങിയില്ല.

ഇതേ തുടര്‍ന്ന് ഷീലാ ദീക്ഷിതിനെ വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്ക് സ്ഥലം മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനെ ഹെലികോപ്റ്റര്‍ ഇടപാടില്‍ സിബിഐ ചോദ്യം ചെയ്തതിനു പിന്നാലെ അദ്ദേഹം രാജിവെച്ചിരുന്നു. ഇതേ രീതിയില്‍ മുന്‍ ഡല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ ഷീലാ ദിക്ഷിതിനേയും ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

English summary
Mizoram governor Vakkom Purushothaman prepares to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X