കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!!

Google Oneindia Malayalam News

ഐസ്വാള്‍: മിസോറാമിലെ ഒരു സ്ത്രീക്ക് 'ദൈവത്തില്‍ നിന്നുമുള്ള ഒരു സിഗ്‌നല്‍' ലഭിച്ചിരിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റ് സീറ്റിന് വേണ്ടി മത്സരിക്കാനാണ്. 9 ദിവസം മുന്‍പാണ് ദൈവത്തില്‍ നിന്നും ഒരു ശബ്ദം കേട്ടതെന്ന് 63 കാരനായ ലാല്‍ത്തലമുവാനി പറയുന്നു. ഈ ദൈവീകമായ ഇടപെടലാണ് വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ച് പുരുഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വതന്ത്രയായി മത്സരിക്കാന്‍ ലാല്‍ത്തലമുവാനിയെ പ്രേരിപ്പിച്ചത്.

1

83 കാരനായ സി എല്‍ റൗള എന്ന കോണ്‍ഗ്രസ് എം.പി.യാണ് തുടര്‍ച്ചയായ രണ്ടു തവണയായി ഇവിടുത്തെ എം പി. മിസോറാമിലെ യഹൂദ സമുദായക്കാരുടെ ശബ്ദമായി മാറണമെന്നാണ് ഈ സ്ത്രീയുടെ ആഗ്രഹം. 2008 മുതല്‍ ലാല്‍ത്തലമുവാനി തന്റെ ഭര്‍ത്താവ് രൂപീകരിച്ച ചൈന്‍ലൂങ് ഇസ്രയേല്‍ പീപ്പിള്‍ കണ്‍വെന്‍ഷനെന്ന (സിഐപിസി) സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. മിസോറാമിലെ ജൂതന്മാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇസ്രായേലിലെ ജൂതരില്‍ നിന്നാണ് തങ്ങളുടെ ഉദ്ഭവമെന്ന് വിശ്വസിക്കുന്നു.

ബി.സി. 920-ല്‍ സോളമന്റെ രാജാവ് കൊല്ലപ്പെട്ടതിനു ശേഷം രണ്ട് വ്യത്യസ്ത രാഷ്ട്രീയ സംവിധാനങ്ങളായി യഹൂദന്മാര്‍ വേര്‍പിരിഞ്ഞപ്പോള്‍, ചിലര്‍ മംഗോളിയയിലേക്ക് രക്ഷപ്പെടുകയും ഒടുവില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ താമസിച്ചുവെന്നുമാണ് സംസ്ഥാനത്ത് മൂന്ന് സിനഗോഗുകള്‍ ഉള്ള ഈ യഹൂദസമൂഹം വിശ്വസിക്കുന്നത്. 1970 മുതല്‍ മിസോറാമിലും മണിപ്പൂരിലുമായി വ്യാപിച്ച് കിടക്കുന്ന ഈ സംഘം തങ്ങളുടെ പൂര്‍വികരുടെ അടുത്തേക്ക് അതായത് ഇസ്രായിലേക്ക് തിരിച്ച് പോകാനാണ് ശ്രമിക്കുന്നത്.

ഏതാണ്ട് 20,000 ജൂതന്‍മാരുമായി ചേര്‍ന്ന് സിഐപിസി യഹൂദസമൂഹത്തിന്റെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. 20,000 പേര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ഇസ്രായേലിലേക്ക് കുടിയേറിയിട്ടുണ്ട്. ഈ പോരാട്ടത്തെ വേണമെങ്കില്‍ വിശുദ്ധ യുദ്ധമെന്ന് വിശേഷിപ്പിക്കാം.. അല്ലെങ്കില്‍ മിസോറാമിലെ സ്ത്രീകളുടെ പോരാട്ടമെന്ന് പറയാം. 'ഇത് എന്റെ മിസ്സോ വനിതകള്‍ക്കുള്ള വെല്ലുവിളിയാണ്, ഇതുവരെ ഞങ്ങള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഇല്ലായിരുന്നു, 'അവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 40 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വനിതകള്‍ മത്സരിച്ചിരുന്നു. പക്ഷേ ആരും വിജയിച്ചില്ല. ലാല്‍ത്തലമുവാനിയായിരുന്നു അവരില്‍ ഒരാള്‍. ഐസ്വാള്‍ സൗത്ത്- 1 മണ്ഡലത്തില്‍ നിന്നുള്ള സോറം താര്‍ സ്ഥാനാര്‍ത്ഥിയായാണ് ലാല്‍ത്തല മത്സരിച്ചതെങ്കിലും 69 വോട്ടുകള്‍ മാത്രമാണ് നേടിയത്.

English summary
mizoram have first women who contest ls poll on gods banner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X