Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് തഴഞ്ഞു: മിസോറാം സ്പീക്കര്‍ ബിജെപിയിലേക്ക്! രാജി പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ!

ഐസ് വാള്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാര്‍ത്ഥിത്വം നിഷേധിച്ച കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്. മിസോറാം നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹിഫേയിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എല്ലാ സ്ഥാനങ്ങളും രാജിവെച്ച കോണ്‍ഗ്രസ് നേതാവ് തിങ്കളാഴ്ച ഉച്ചയ്ക്ക് ബിജെപിയില്‍ ചേരും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നീക്കം.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് ശേഷം ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2013ല്‍ നടന്ന മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക് മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 1990- 1996, 1996- 2002 വരെയുള്ള കാലഘട്ടങ്ങളില്‍ ഹിഫേയ് രാജ്യസഭാ എംപിയായിരുന്നിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച പാലക് മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കാനിരിക്കെയാണ് പാര്‍ട്ടി സീറ്റ് നിഷേധിച്ചത്. ഹിഫേയ്ക്ക് പകരം കെടി റോക്കായെയാണ് പകരം ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.

hiphei-154139

എന്നാല്‍ മിസോറാം ബിജെപി പാലക് മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി പാലക് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിപ്പിക്കുമെന്നാണ് ഹിഫേയുടെ ധാരണ. നവംബര്‍ 28നാണ് മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് ഫലപ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+