മിസോറാമിൽ റെക്കോർഡ് പോളിംഗ് ; 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി
ഐസ്വാൾ: മിസോറാം വോട്ടെടുപ്പിൽ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ റെക്കോർഡ് പോളിങ് ആണിത്. ആറ് മണിക്ക് ശേഷവും നീണ്ട നിരയായിരുന്നു പോളിങ് സ്റ്റേഷനുകൾക്ക് മുന്നിലുണ്ടായിരുന്നത്. 40 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 15 വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 209 പേരാണ് മത്സരരംഗത്തുള്ളത്. 7,70,395 വോട്ടർമാരാണ് സംസ്ഥാനത്താകെയുള്ളത്. ഇതിൽ 32545 പോരും കന്നി വോട്ടർമാരാണ്. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം.
Voting underway in Mizoram, visuals of people queuing up to vote at a polling station in Kanhmun #MizoramElections pic.twitter.com/VykFjNTYEm
— ANI (@ANI) November 28, 2018
സംസ്ഥാനത്തെ വിവിധയിടങ്ങളിലായി വിവിപാറ്റ് സംവിധാനത്തിൽ തകരാർ സംഭവിച്ചത് വോട്ടിംഗ് തടസ്സപ്പെടുത്തി. മദ്യപിച്ച് പോളിംഗ് ബൂത്തിലെത്തിയ രമ്ട് ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്നും മാറ്റി. ബ്രൂ അഭയാർത്ഥികൾക്ക് വോട്ടവകാശം നൽകുന്നതിനെചൊല്ലി വലിയ പ്രക്ഷോഭങ്ങൾ ഉണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.

കോൺഗ്രസും പ്രതിപക്ഷമായ മിസോ നാഷണൽ ഫ്രണ്ടും നാൽപ്പത് സീറ്റുകളിലാണ് മത്സരിച്ചത്. ബിജെപി 39 സീറ്റുകളിലും മത്സരിച്ചു. നാഷണൽ പീപ്പിൾ പാർട്ടി ഒൻപത് സീറ്റുകളിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഞ്ച് സീറ്റുകളിലും മത്സരിച്ചു. 2013ൽ കോൺഗ്രസ് 34 സീറ്റുകളിലും എംഎൻഎഫ് 5 സീറ്റുകളിലും മിസോറാം പീപ്പിൾസ് കോൺഫറൻസ് ഒരു സീറ്റിലും വിജയിച്ചിരുന്നു.
Polling underway in Mizoram, visuals of voters in Zarkawt-II, Aizawl #MizoramElections pic.twitter.com/Ji45y7B2XE
— ANI (@ANI) November 28, 2018












Click it and Unblock the Notifications