കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജെ അക്ബര്‍ ബിജെപിയില്‍, ജസ്വന്ത് പുറത്തേക്ക്

Google Oneindia Malayalam News

ദില്ലി: പ്രമുഖ ഇന്ത്യന്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ എം ജെ അക്ബര്‍ ബി ജെ പിയില്‍ ചേര്‍ന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ കോണ്‍ഗ്രസുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് എം ജെ അക്ബര്‍. ഏഷ്യന്‍ ഏജ്, ഇന്ത്യ ടുഡേ, സണ്‍ഡേ ഗാര്‍ഡിയന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.

ബി ജെ പിയില്‍ ചേര്‍ന്ന എം ജെ അക്ബറിനെ പാര്‍ട്ടി വക്താവായി നിയമിച്ചിട്ടുണ്ട്. സ്വപന്‍ ദാസ് ഗുപ്ത, ബല്‍ബിര്‍ പുഞ്ച് തുടങ്ങിയ സീനിയര്‍ ജേര്‍ണലിസ്റ്റുകള്‍ ഇപ്പോള്‍ തന്നെ ബി ജെ പിക്ക് പിന്തുണ നല്‍കുന്നവരാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുരംഗത്തെ പ്രമുഖരും നടീ നടന്മാരും മറ്റ് പാര്‍ട്ടികളിലെ നേതാക്കളും ബി ജെ പിയില്‍ ചേരുന്നുണ്ട്.

mj akbar

രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ എം ജെ അക്ബര്‍ നെഹ്‌റുവിനെ കുറിച്ചും കാശ്മീരിനെ കുറിച്ചും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 2012 ജനുവരിയില്‍ പുറത്തിറങ്ങിയ പാകിസ്താന്റെ ചരിത്രവും ഭാവിയുമാണ് ഒടുവിലത്തെ പുസ്തകം. ഇദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ ബ്ലഡ് ബ്രദേഴ്‌സ് 1998 ല്‍ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.

ജസ്വന്ത് സിംഗ് പാര്‍ട്ടി വിടുന്നു?
നിരവധി പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നുചേരുന്നതിനിടയിലും ബി ജെ പിക്ക് തിരിച്ചടിയായി ജസ്വന്ത് സിംഗ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലം കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്. നിലവില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള എം പിയാണ് സിംഗ്. പാര്‍ട്ടി വിട്ടാല്‍ ബാര്‍മറില്‍ സ്വതന്ത്രനായി ഇദ്ദേഹം മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Notable Author and journalist MJ Akbar joined Bharataiya Janata Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X