കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടി കടിക്കാന്‍ വരുന്നത് വയലില്‍ വച്ചാണെങ്കിലോ? മേനക ഗാന്ധിയെ ഉത്തരം മുട്ടിച്ച് എംകെ മുനീര്‍

Google Oneindia Malayalam News

ദില്ലി: നായ പ്രേമികള്‍ക്കും അങ്ങനെയാണെന്ന് നടിയ്ക്കുന്നവര്‍ക്കും മലയാളികളെ അത്ര രസിയ്ക്കില്ലെന്നാണ് വയ്പ്. കേരളത്തില്‍ തെരുവ് നായകളെ തല്ലിക്കൊല്ലുന്നു, ചുട്ടുകൊല്ലുന്നു, വിഷം കൊടുത്ത് കൊല്ലുന്നു എന്നൊക്കെയാണ് പ്രചരിയ്ക്കുന്നത്. ഇത്തരരൊമു സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു മന്ത്രി മൃഗസ്‌നേഹി കൂടിയായ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ കാണാന്‍ എത്തിയാല്‍ എന്താകും അവസ്ഥ.

തന്നെ സന്ദര്‍ശിയ്ക്കാനെത്തിയ മന്ത്രി എംകെ മുനീറിന് നേരെ രോഷ പ്രകടനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. നായ കടിക്കാന്‍ വരുമ്പോള്‍ മരത്തില്‍ കയറി രക്ഷപ്പെടണമെന്ന മേനക ഗാന്ധിയുടെ ഉപദേശത്തെ മറുചോദ്യം കൊണ്ട് മന്ത്രി നേരിട്ടതാണ് അപ്രീതിയ്ക്ക് ഇരയാക്കിയത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഷം

രോഷം

പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിലായിരുന്നു എംകെ മുനീറിനോട് കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പെരുമാറ്റം എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്

മരത്തില്‍ കയറണം

മരത്തില്‍ കയറണം

പട്ടി കടിക്കാന്‍ വരുമ്പോള്‍ മരത്തില്‍ കയറി രക്ഷപ്പെടണമെന്നായിരുന്നു മേനക ഗാന്ധി നല്‍കിയ ഉപദേശം

 മന്ത്രിയുടെ തമാശ

മന്ത്രിയുടെ തമാശ

മരത്തില്‍ കയറണമെന്ന മന്ത്രഇയുടെ ഉപദേശത്തെ തമാശ കലര്‍ന്ന മറുചോദ്യം കൊണ്ട് നേരിടുകയായിരുന്നു എംകെ മുനീര്‍ . വയലില്‍ വച്ച് നായ കടിയ്ക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്നായിരുന്നു മുനീറിന്റെ മറു ചോദ്യം

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

തെരുവ് നായ വിഷയത്തില്‍ കേരളത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി

 ഇങ്ങനെയാണ് ഞങ്ങള്‍

ഇങ്ങനെയാണ് ഞങ്ങള്‍

ജനങ്ങള്‍ക്ക് സുരക്ഷയും മൃഗങ്ങളോടുള്ള സൗഹൃദവുമാണ് കേരളത്തിന്റെ നയമെന്നും മുനീര്‍ പറഞ്ഞു

English summary
MK Muneer visited Maneka Gandhi on stray dog issue in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X