കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിന്തിക്കണം, എന്നിട്ട് സംസാരിക്കു' പെരിയാർ വിവാദത്തിൽ രജനികാന്തിനെതിരെ എംകെ സ്റ്റാലിൻ

Google Oneindia Malayalam News

Recommended Video

cmsvideo
Rajinikanth should think and speak: Stalin on Periyar controversy | Oneindia Malayalam

ചെന്നൈ: തമിഴ് നവോത്ഥാന നായകനായ പെരിയാർ ഇ വി രാമസ്വാമിക്കെതിരായ നടൻ രജനികാന്തിന്റെ പരാമർശത്തിൽ വിമർശനം ശക്തമാകുന്നു. പെരിയാറിനെ വിമർശിക്കുന്ന പ്രസ്താവന പിൻവലിക്കില്ലെന്ന് രജനികാന്ത് വ്യക്തമാക്കിയതോടെ രജനികാന്ത് മാപ്പ് പറയണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടി നേതാക്കൾ രംഗത്ത് എത്തി.

രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയംരാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനാണ് ഏറ്റവും ഒടുവിലായി രജനികാന്തിനെ വിമർശിച്ച് രംഗത്ത് എത്തിയത്. ' എന്റെ സുഹൃത്ത് രജനികാന്ത് ഒരു രാഷ്ട്രിയക്കാരനല്ല, നടൻ മാത്രമാണ്, പെരിയാറിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒന്ന് ചിന്തിച്ചിട്ട് പറയുക, ഇതെന്റെ അപേക്ഷയാണ്, 95 വർഷം പെരിയാർ ജീവിച്ചത് തമിഴ് വംശത്തിന് വേണ്ടിയാണ്'- സ്റ്റാലിൻ പറഞ്ഞു.

stalin

തമിഴ് മാസികയായ തുഗ്ലക്കിന്റെ 50-ാം വാർഷികാഘോഷ വേദിയിലായിരുന്നു രജനികാന്തിന്റെ വിവാദ പരാമർശം. വേദിയിൽ തുഗ്ലക്കിന്റെ എഡിറ്റർ ചോ രാമസ്വാമിയെ പുകഴ്ത്തിയ രജനികാന്ത് പെരിയാറിനെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു. പെരിയാറിനെതിരെ പറയാൻ ആരും ധൈര്യപ്പെടാതിരുന്ന കാലത്തുപോലും അദ്ദേഹത്തെ വിമർശിച്ചയാളാണ് ചോ രാമസ്വാമിയെന്ന് രജനികാന്ത് പറഞ്ഞു.

'1971ൽ സേലത്ത് അന്ധവിശ്വാസങ്ങൾക്കെതിരെ പെരിയാർ ഒരു റാലി നടത്തി. അതിൽ രാമന്റെയും സീതയുടേയും നഗ്ന ചിത്രങ്ങളും ചെരുപ്പുമാല ചാർത്തിയുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. അത് വാർത്തയാക്കാൻ ഒരു മാധ്യമവും തയ്യാറായില്ല. എന്നാൽ ചോ അതിനെ വിമർശിച്ച് വാർത്തയാക്കി. ഇത കരുണാനിധി നേതൃത്വം നൽകിയ ഡിഎംകെ സർക്കാരിന്റെ കോപത്തിന് ഇടയാക്കി. അധികാരികൾ മാസികയുടെ എല്ലാ കോപ്പികളും കണ്ടുകെട്ടി. എന്നാൽ ചോ രാമസ്വാമി അത് വീണ്ടും പ്രിന്റ് ചെയ്ത് ഇറക്കുകയും ചൂടപ്പം പോലെ അത് വിറ്റുപോവുകയും ചെയ്തു- ചടങ്ങിൽ രജനീകാന്ത് പറഞ്ഞു.

ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പെരിയാർ സ്ഥാപിച്ച ദ്രാവിഡ കഴഗം പിളർന്നുണ്ടായ പെരിയാർ ദ്രാവിഡ വിടുതലൈ കഴഗം രജനികാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടൻ വിസമ്മതിക്കുകയായിരുന്നു. വായിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിച്ചതെന്നും അത് മറന്നുകളയേണ്ട സംഭവമായിരിക്കും എന്നാൽ നിഷേധിക്കേണ്ടതില്ലെന്നുമായിരുന്നു രജനികാന്തിന്റെ മറുപടി. രജനികാന്തിനെതികെ പിഡികെ രണ്ട് കേസുകൾ നൽകിയിട്ടുണ്ട്.

English summary
MK Stalin against rajinikanth on remark against Periyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X