Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുജന മധ്യത്തില്‍ കീറിയ ഷര്‍ട്ടുമായി എംകെ സ്റ്റാലിന്‍! സഭയില്‍ സ്പീക്കറുടെ ഗുണ്ടായിസം?

നിലവിലെ സാഹചര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ സ്റ്റാലിനും സംഘവും രാജ് ഭവനിലെത്തി. സഭയിലെ സംഭവങ്ങള്‍ സ്റ്റാലിന്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തി.

ചെന്നൈ: സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്ത്. സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡുകളെ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് സ്റ്റാലിന്‍റെ ആരോപണം. തന്‍റെ ഷര്‍ട്ട് വലിച്ചു കീറിയെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. സഭയില്‍ നിന്ന് പുറത്തിറങ്ങിയ സ്റ്റാലിന്‍ കീറിയ ഷര്‍ട്ടുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു.

നിലവിലെ സാഹചര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ സ്റ്റാലിനും സംഘവും രാജ് ഭവനിലെത്തി. സഭയിലെ സംഭവങ്ങള്‍ സ്റ്റാലിന്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തി. അതേസമയം വിശ്വാസ പ്രമേയത്തില്‍ പളനി സ്വാമി വിജയിച്ചാലും തീരുമാനം ഗവര്‍ണറുടേതായിരിക്കുമെന്നാണ് വിവരങ്ങള്‍. ഗവര്‍ണര്‍ മുംബൈയിലേക്കുളള യാത്ര റദ്ദാക്കി ചെന്നൈയില്‍ തന്നെ തുടരുന്നുണ്ട്.

mk stalin

അത്യന്തം നാടകീയ സംഭവങ്ങള്‍ക്കാണ് തമിഴ്നാട് മന്ത്രിസഭ മണിക്കൂറുകളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിനിടെ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രതിഷേധം വന്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ രണ്ട് തവണ സഭാ നടപടികള്‍ തടസപ്പെട്ടു. ബഹളം വച്ച സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ ധനപാലന്‍ സഭയില്‍ നിന്ന് പുറത്താക്കി.

പുറത്താക്കിയിട്ടും പുറത്തുപോകാതെ നിന്നതോടെയാണ് ബലപ്രയോഗം വേണ്ടിവന്നത്. രാവിലെ സ്പീക്കര്‍ക്ക് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+