പ്രൈമറി സ്‌കൂള്‍ മുതല്‍ പാര്‍ലമെന്റ് വരെ ഹിന്ദി നിര്‍ബന്ധം, രാജ്യത്തെ ഐക്യം തകര്‍ക്കുന്നു
മോദി സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്
ദില്ലി: മോദി സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഹിന്ദി അറിയാവുന്ന കേന്ദ്ര മന്ത്രിമാരും എംപിമാരും ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സ്റ്റാലിന്‍ രംഗത്ത് എത്തിയത്.
എയര്‍പോര്‍ട്ട് അനൗണ്‍സ്‌മെന്റ്, പ്രസ് ന്യൂസ്, പരസ്യങ്ങളിലും ഹിന്ദി ഉപയോഗിക്കുന്നതിനായി ബിജെപി രാഷ്ട്രപതിയില്‍ നിന്ന് അനുമതി നേടിയിട്ടുണ്ട്. സിബിഎസ്ഇ സ്‌കൂളുകളിലും ഹിന്ദി ഒരു നിര്‍ബന്ധിത വിഷയമാക്കി മാറ്റിയിരിക്കുകയാണ്. പ്രൈമറി സ്‌കൂള്‍ മുതല്‍ പാര്‍ലമെന്റ് വരെ ഹിന്ദി നിര്‍ബന്ധമാക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദി സംസാരിക്കാന്‍ അറിയാത്ത ഒരു വിഭാഗത്തെ ബിജെപി വഞ്ചിക്കുകയാണെന്നും ഇവരുടെ ഭാവി എന്താകുമെന്ന് ചിന്തിക്കുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം കേന്ദ്രം ഇല്ലാതാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്ത ചരിത്രം ദ്രാവിഡ സംസ്‌കാരത്തിനുണ്ടെന്ന കാര്യം മോദി സര്‍ക്കാര്‍ ഓര്‍ക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. പ്രാദേശിക ഭാഷ സംരക്ഷിക്കാനായി ജീവന്‍ ബലികൊടുത്ത രക്ത സാക്ഷികളുണ്ടെന്നും സറ്റാലിന്‍ പറഞ്ഞു.












Click it and Unblock the Notifications