കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തില്‍: കിങ് മേക്കറാകാന്‍ എംകെ സ്റ്റാലിന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ് മനസ്സ് കീഴടക്കി ഡി.എം.കെ

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുള്ള സംസ്ഥാനമാണ് തമിഴ്നാട്. 39 സീറ്റുകളുള്ള തമിഴ്നാട് വിജയം ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമേറെയുള്ളതാണ്. ജയലളിതയും കരുണാനിധിയുമില്ലാത്ത ലോക്സഭ തിരഞ്ഞെടുപ്പാണ് ഇത്തവണ തമിഴ്നാട്ടിലേത്.സംസ്ഥാനത്ത് 22 അസംബ്ലി മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടന്നിരുന്നു. ഇതോടെ ലോക്സഭയ്ക്കൊപ്പം അസംബ്ലിയിലെ വിജയവും തമിഴ്നാടിന് ഏറെ പ്രാധാന്യമുള്ളതാണ്.

ജെ ജയലളിതയുടെ മരണത്തോടെ രണ്ടായി പിളര്‍ന്ന എഐഡിഎംകെയിലെ ഭരണകക്ഷിയായ എടപ്പാടി പളനിസ്വാമി സര്‍ക്കാറിനോടുള്ള ഭരണ വിരുദ്ധ വികാരവും ബിജെപിയുമായുള്ള സഖ്യവും പാര്‍ട്ടിക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നത്. 2014ല്‍ എഐഡിഎംകെ 39 ലോക്സഭ സീറ്റില്‍ 37 സീറ്റില്‍ വിജയിച്ചിരുന്നു. ഈ വിജയം തമിഴ്നാടില്‍ ഇത്തവണ ആവര്‍ത്തിക്കില്ല. എക്സിറ്റ്പോള്‍ ഫലത്തില്‍ വിശ്വാസ്യത പ്രകടിപ്പിക്കാതിരുന്ന പളനിസ്വാമിക്ക് കേന്ദ്രത്തേക്കാള്‍ ആശങ്ക സംസ്ഥാനത്തെ സീറ്റ് ഉറപ്പിക്കാനാണ്.

-stalin-new-dmk-6

ഇപിഎസ് ഒപിഎസ് സഖ്യത്തിന് വിഭിന്നമായ് ദിനകരന്‍റെ നേതൃത്വത്തിലെ പാര്‍ട്ടി 2017ല്‍ നേടിയ വിജയം അമ്മയുടെ പിന്‍ഗാമി ദിനകരനാണെന്ന് ഉറപ്പിക്കയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ എഐഡിഎംകെ പരാജയപ്പെട്ടാലും കേന്ദ്രത്തില്‍ എന്‍ഡിഎ വിജയിച്ചാല്‍ എഐഡിഎംകെ ഏത് വിലപേശലിന് തയാറായും അധികാരം നിലനിര്‍ത്തും. ഉപതിരഞ്ഞെടുപ്പില്‍ വലിയ പതനം തന്നെയാണ് എഐഡിഎംകെ സഖ്യം പ്രതീക്ഷിക്കുന്നതും.

ഇനി എഐഡിഎംകെ വിജയം നേടിയാല്‍ ഡിഎംകെയുടെ എംകെ സ്റ്റാലിന് കനത്ത തിരിച്ചടിയാകും അത്. രാജ്യത്തെ ബിജെപിക്ക് എതിരായ് ഉയരുന്ന ശബ്ദങ്ങളില്‍ ഏറെ മുന്നിലാണ് സ്റ്റാലിന്‍റെ ശബ്ദം. 12 സീറ്റിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റാലിന്‍. മോദി വിമര്‍ശനത്തിലൂടെ പ്രചാരണം നടത്തിയ സ്റ്റാലിന്‍ പരാജയപ്പെട്ടാല്‍ വോട്ട് പിടിക്കാന്‍ സ്റ്റാലിനിലെ രാഷ്ട്രീയ നേതാവിനാകില്ലെന്ന വിലയിരുത്തലിന് എത്തേണ്ടി വരും.

ഇനി തൂക്ക് പാര്‍ലമെന്‍റാണ് വരുന്നതെങ്കില്‍ സ്റ്റാലിന് തന്നെയാണ് നേട്ടം. കിങ് മേക്കറാകാന്‍ സ്റ്റാലിന്‍ സാധിക്കും.ഡിഎംകെയുടെ എതിരാളി ബിജെപി ആണെന്ന സന്ദേശവുമായാണ് സ്റ്റാലിന്‍ തമിഴ്നാട്ടില്‍ വോട്ട് തേടിയതെല്ലാം. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായ് ഉയര്‍ത്തിക്കാട്ടിയാണ് സ്റ്റാലിന്‍റെ പ്രചാരണമെല്ലാം. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരം നേടിയാല്‍ ഇത് വരെ സ്ഥിരീകരിക്കാത്ത പ്രധാനന്ത്രി സ്ഥാനാര്‍ത്ഥിയായ് രാഹുലിനെ മുന്നില്‍ കൊണ്ടുവന്ന സ്റ്റാലിന്‍ മികച്ച രാഷ്ട്രീയ തന്ത്രം തന്നെയാണ് പയറ്റുന്നത്.

ഇനി തൂക്ക് മന്ത്രി സഭയ്ക്കൊപ്പം എഐഡിഎംകെ അധികാരത്തിലെത്തിയാല്‍ ഇപിഎസ് ഗവര്‍ണ്‍മെന്‍റിന് അതിജീവനം ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ ഏറെ നിര്‍ണായകം തമിഴ്നാടിലെ നിയമ സഭ സീറ്റിലേക്കുള്ളതാണ്. ജയലളിതയും കരുണാനിധിയും എന്ന അതികായന്മാരില്ലാത്ത ആദ്യ തിരഞ്ഞെടുപ്പ് എല്ലാ അര്‍ത്ഥത്തിലും നിര്‍ണായകമാണ് തമിഴ്നാട്ടില്‍.

English summary
MK Stalin awiting to become the king maker in Tamilnadu politics by winning the bypoll,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X