• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴകത്ത് സ്റ്റാലിന്‍ ഇനി തലൈവര്‍; ഭീഷണിയുമായി അഴഗിരി!! ഡിഎംകെ പൊട്ടിത്തെറിയുടെ വക്കില്‍

cmsvideo
  സ്റ്റാലിനോ അഴഗിരിയോ ? | Oneindia Malayalam

  ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഡിഎംകെയുടെ അധ്യക്ഷനായി എംകെ സ്റ്റാലിനെ തിരഞ്ഞെടുത്തു. പിതാവ് കരുണാനിധിയുടെ വിയോഗത്തിന് ശേഷമാണ് സ്റ്റാലിന്‍ പാര്‍ട്ടിയുടെ തേര് തെളിക്കല്‍ ദൗത്യമേറ്റെടുക്കുന്നത്. 65 ജില്ലാ കമ്മിറ്റികളും സ്റ്റാലിന്റെ പേര് മാത്രമാണ് നിര്‍ദേശിച്ചത്. സ്റ്റാലിന്‍ മാത്രമാണ് പ്രസിഡന്റ് പദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ആരും എതിര്‍ത്തില്ല. വൈകീട്ട് അദ്ദേഹം ചുമതലയേര്‍ക്കും.

  എന്നാല്‍ സഹോദരന്‍ അഴഗിരിയുടെ സാന്നിധ്യം സ്റ്റാലിന് വെല്ലുവിളിയാണ്. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ പരിണിത ഫലം പാര്‍ട്ടി അനുഭവിക്കേണ്ടി വരുമെന്ന് അഴഗിരി മുന്നറിയിപ്പ് നല്‍കി. അടുത്താഴ്ച കൂറ്റന്‍ റാലി പ്രഖ്യാപിച്ചിരിക്കുകയാണ് അഴഗിരി.... വിവരങ്ങള്‍ ഇങ്ങനെ....

  ചെന്നൈയില്‍ ആഘോഷം

  ചെന്നൈയില്‍ ആഘോഷം

  സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ ചെന്നൈയിലെ ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വൈകീട്ടാണ് അധികാരമേല്‍ക്കല്‍ ചടങ്ങ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുകയും അടുത്ത തിരഞ്ഞെടുപ്പുമാണ് സ്റ്റാലിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.

   സ്റ്റാലിന്റേത് എളുപ്പവഴി

  സ്റ്റാലിന്റേത് എളുപ്പവഴി

  കരുണാധിനി ഒരായുസ് മൊത്തം അധ്വാനിച്ചാണ് നേതൃപദവയിലേക്കെത്തിയതെങ്കില്‍ സ്റ്റാലിന്റെത് എളുപ്പ വഴിയായിരുന്നു. പിതാവിന്റെ നിഴലായി നിന്ന് രാഷ്ട്രീയത്തിലിറങ്ങി, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്, കാര്യമായ എതിര്‍ശബ്ദങ്ങളെ നേരിടാതെയാണ് സ്റ്റാലിന്റെ പാര്‍ട്ടി അധ്യക്ഷനായിരിക്കുന്നത്.

  14ാം വയസില്‍ തുടങ്ങി

  14ാം വയസില്‍ തുടങ്ങി

  14ാം വയസില്‍ കരുണാനിധിക്ക് വേണ്ടി പ്രചാരണം നടത്തിയാണ് സ്റ്റാലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കരുണാനിധി തന്നെയാണ് സ്റ്റാലിനെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവന്നതും. സഹോദരന്‍ അഴഗിരിയുടെ പ്രവര്‍ത്തനം മധുര കേന്ദ്രമായിട്ടായതോടെ സ്റ്റാലിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. എല്ലാ നേതാക്കളുമായും അദ്ദേഹം അടുപ്പമുണ്ടാക്കുകയും ചെയ്തു.

  ജയില്‍വാസം, തിരഞ്ഞെടുപ്പ്, മേയര്‍

  ജയില്‍വാസം, തിരഞ്ഞെടുപ്പ്, മേയര്‍

  1977ല്‍ അടിയന്തരാവസ്ഥാ കാലത്ത് ജയില്‍വാസം അനുഭവിച്ച സ്റ്റാലിന്‍ 1989ല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി. 1996ല്‍ ചെന്നൈ മേയറായി. ഈ വേളയിലാണ് സ്റ്റാലിന്‍ കൂടുതല്‍ തിളങ്ങിയത്. എന്നാല്‍ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സ്റ്റാലിനുള്ള ഏക എതിരാളി ജേഷ്ഠന്‍ അഴഗിരി തന്നെയാണ്.

  പുറത്താക്കപ്പെട്ട അഴഗിരി

  പുറത്താക്കപ്പെട്ട അഴഗിരി

  പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴഗിരിയെ പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം തിരച്ചുവന്നില്ല. എന്നാല്‍ അടുത്ത കാലത്തായി പാര്‍ട്ടിയില്‍ തിരിച്ചെത്തി സജീവമാകാന്‍ അഴഗിരി ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി തിരിച്ചെടുക്കുന്നുമില്ല.

  അഴഗിരിയുടെ ഭീഷണി

  അഴഗിരിയുടെ ഭീഷണി

  തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ പാര്‍ട്ടി അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് അഴഗിരി കഴിഞ്ഞദിവസം മുഴക്കിയ ഭീഷണി. സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്ന് അഴഗിരി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടി പ്രതിസന്ധിയിലാണെന്നും രക്ഷിക്കണമെന്നും അഴഗിരി പറയുന്നു.

  സംഘര്‍ഷത്തിന്റെ വഴി

  സംഘര്‍ഷത്തിന്റെ വഴി

  പാര്‍ട്ടിയില്‍ തിരിച്ചെത്തണമെന്നാണ് അഴഗിരിയുടെ ആഗ്രഹം. നിലവിലെ നേതാക്കള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സപ്തംബര്‍ അഞ്ചിന് ചെന്നൈയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരിക്കുകയാണ് അഴഗിരി. ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് അവകാശവാദം. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയല്‍ അഴഗിരിയുടെ ശക്തി വര്‍ധിക്കുകയും സ്റ്റാലിന് തിരിച്ചടിയാകുകയും ചെയ്യുമെന്ന് തീര്‍ച്ച.

  English summary
  MK Stalin Elected DMK President, Steps Into Karunanidhi's Shoes Amid Rival Claim by Brother Alagiri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X