കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്‍ പുതിയ ദൗത്യത്തിന്; അമ്മയെ കണ്ടു!! പത്രിക സമര്‍പ്പിച്ചു, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

ചെന്നൈ: കരുണാനിധിക്ക് ശേഷം ഡിഎംകെയെ ആര് നയിക്കുമെന്ന തര്‍ക്കത്തിന് വിരാമമാകുന്നു. വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ തന്നെയാകും പ്രസിഡന്റാകുക എന്നാണ് സൂചനകള്‍. പാര്‍ട്ടി പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടത്തും. സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു.

സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്ന് മൂത്ത സഹോദരന്‍ എംകെ അഴഗിരി കുറ്റപ്പെടുത്തിയിരുന്നു. അഴഗിരിക്കും പാര്‍ട്ടിയിലെ പ്രധാന പദവികളില്‍ നോട്ടമുണ്ട്. ഈ സാഹചര്യത്തില്‍ അട്ടിമറി നടക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. വിവരങ്ങള്‍ ഇങ്ങനെ...

ഉദ്വേഗ നിമിഷങ്ങളുടേത്

ഉദ്വേഗ നിമിഷങ്ങളുടേത്

തമിഴ്‌നാട് രാഷ്ട്രീയ ചരിത്രം ഉദ്വേഗ നിമിഷങ്ങളുടേതുകൂടിയാണ്. പലപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിട്ടുണ്ട് തമിഴ് നാട്ടിലെ സംഭവവികാസങ്ങള്‍. ജയലളിതയ്‌ക്കെതിരായ കേസും അറസ്റ്റും, കരുണാനിധിയെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത സംഭവം, ജയലളിതയുടെ മരണ ശേഷം നടന്ന അണ്ണാഡിഎംകെയിലെ തര്‍ക്കങ്ങള്‍... ഇങ്ങനെ പോകുന്ന തമിഴ് രാഷ്ട്രീയത്തിലെ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങള്‍.

എന്താണ് സംഭവിക്കുക

എന്താണ് സംഭവിക്കുക

അതുകൊണ്ടു തന്നെ ഡിഎംകെ തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. യാതൊരു തടസങ്ങളും നേരിട്ടിട്ടില്ലെങ്കില്‍ സ്റ്റാലിനെ പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിക്കും. ഞയാറാഴ്ച സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു.

സ്റ്റാലിന്റെ ഞായറാഴ്ച ഇങ്ങനെ

സ്റ്റാലിന്റെ ഞായറാഴ്ച ഇങ്ങനെ

പത്രിക സമര്‍പ്പിക്കും മുമ്പ് സ്റ്റാലിന്‍ അമ്മയെ കണ്ട ആശിര്‍വാദം വാങ്ങി. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അന്‍പഴകനെയും സന്ദര്‍ശിച്ചു. കരുണാനിധിയുടെ സമാധി സ്ഥലത്ത് അല്‍പ്പ നേരം പ്രാര്‍ഥിച്ച ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ സ്റ്റാലിന്‍ പുറപ്പെട്ടത്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും.

അഴഗിരിയുടെ സാന്നിധ്യം

അഴഗിരിയുടെ സാന്നിധ്യം

അഴഗിരിയുടെ സാന്നിധ്യം മാത്രമാണ് സ്റ്റാലിന് ആശങ്കയ്ക്ക് വക നല്‍കുന്നത്. മറ്റു പ്രമുഖ നേതാക്കളാരും പ്രത്യക്ഷത്തില്‍ സ്റ്റാലിനെതിരെ രംഗത്തുവന്നിട്ടില്ല. എന്നാല്‍ സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്നാണ് അഴഗിരി അഭിപ്രായപ്പെട്ടത്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഡിഎംകെ പരാജയപ്പെടാന്‍ കാരണം നേതൃത്വമാണെന്നും സ്റ്റാലിനെ ഉദ്ദേശിച്ച് അഴഗിരി കുറ്റപ്പെടുത്തിയിരുന്നു.

അഴഗിരി പാര്‍ട്ടിക്ക് പുറത്ത്

അഴഗിരി പാര്‍ട്ടിക്ക് പുറത്ത്

അഴഗിരി പാര്‍ട്ടിക്ക് പുറത്താണിപ്പോള്‍. അച്ചടക്ക ലംഘനം നടത്തിയ കുറ്റത്തിനാണ് അദ്ദേഹത്തെ നാല് വര്‍ഷം മുമ്പ് പുറത്താക്കിയത്. പിന്നീട് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അഴഗിരി തിരിച്ചെത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്താലും അഴഗിരി സമ്മര്‍ദ്ദ ശക്തിയായി നിലകൊള്ളുമെന്നാണ് സൂചനകള്‍.

സപ്തംബര്‍ അഞ്ചിന് മഹാറാലി

സപ്തംബര്‍ അഞ്ചിന് മഹാറാലി

രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് അഴഗിരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സപ്തംബര്‍ അഞ്ചിന് ചെന്നൈയില്‍ മഹാറാലി പ്രഖ്യാപിച്ചിരിക്കുകയാണ് അഴഗിരി. ഡിഎംകെ അംഗങ്ങളോട് റാലിയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട് അദ്ദേഹം. അഴഗിരിയുടെ മകനാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ ഡിഎംകെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

കേന്ദ്രമന്ത്രി ബിജെപിയെ കൈവിടുന്നു; ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍!! മോദി-ഷാ തന്ത്രങ്ങള്‍ക്ക് തിരിച്ചടികേന്ദ്രമന്ത്രി ബിജെപിയെ കൈവിടുന്നു; ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍!! മോദി-ഷാ തന്ത്രങ്ങള്‍ക്ക് തിരിച്ചടി

പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച; പ്രവാസിയും കൂട്ടാളിയും കുടുങ്ങി, പോലീസ് നീക്കം മണിക്കൂറുകള്‍ മുമ്പ്പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച; പ്രവാസിയും കൂട്ടാളിയും കുടുങ്ങി, പോലീസ് നീക്കം മണിക്കൂറുകള്‍ മുമ്പ്

English summary
MK Stalin files nomination to become DMK president, elections on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X