രൂക്ഷ പരിഹാസവുമായി നടന് വിജയ്; എന്തിന് മോദിയെ കണ്ടു? സ്റ്റാലിന് ഇത്ര ഭയമാണോ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്ന നടന് വിജയ് പുതിയ രാഷ്ട്രീയ ശരങ്ങളുമായി തമിഴ്നാട്ടില്‍ കളം നിറയുന്നു. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ, കേന്ദ്രം ഭരിക്കുന്ന ബിജെപി എന്നിവരെ ലക്ഷ്യമിട്ടാണ് വിജയുടെ ഓരോ നീക്കവും. ഡിഎംകെയും ബിജെപിയും രഹസ്യമായി ബന്ധം നിലനിര്‍ത്തുന്നു എന്ന ആരോപണമാണ് വിജയ് ഉന്നയിക്കുന്നത്.
ബിജെപിയെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ഡിഎംകെയും എംകെ സ്റ്റാലിനും തമിഴ്നാട് കൈപിടിയില്‍ ഒതുക്കിയത്. പ്രാദേശിക വാദത്തിന് വളക്കൂറുള്ള മണ്ണിലെ രാഷ്ട്രീയം അറിഞ്ഞു കളിക്കുന്നവരാണ് ഡിഎംകെ. അതുകൊണ്ടുതന്നെ വിജയ് എങ്ങനെ തന്റെ പുതിയ രാഷ്ട്രീയം കെട്ടിപ്പടുക്കുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അവിടെയാണ് കുറച്ചുകൂടി വ്യക്തത വരുത്തി വിജയ് കളംനിറയുന്നത്...

അടുത്തിടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഡല്‍ഹി യാത്ര. അതിനിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിജയ് പുതിയ ചോദ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
സ്റ്റാലിന് മോദിയെ കണ്ടതിന് പിന്നില്‍?
തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് തസ്മാക് അഴിമതി. ആയിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് ആരോപണം. സംഭവത്തില്‍ ഇഡി നടത്തുന്ന നീക്കങ്ങള്‍ താല്‍ക്കാലികമായി സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. പരിധി വിട്ട് ഇഡി നടത്തുന്ന നീക്കങ്ങളെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇഡിയുടെ അന്വേഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ് എംകെ സ്റ്റാലിന് പ്രധാനമന്ത്രിയെ കണ്ടത് എന്ന് വിജയ് ആരോപിക്കുന്നു. ഡിഎംകെ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമാണ് അടുത്തിടെ ഇഡി റെയ്ഡ് നടത്തിയത്. ഇക്കാര്യം തന്നെയാണ് വിജയ് ചൂണ്ടിക്കാട്ടുന്നതും. കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം അവസാനിപ്പിക്കുന്നതിനാണ് സ്റ്റാലിന് മോദിയെ കണ്ടത് എന്ന് വിജയ് ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന നിതി ആയോഗ് യോഗത്തില്‍ സ്റ്റാലിന് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്റ്റാലിന് പങ്കെടുക്കാന്‍ കാരണം ഇഡി അന്വേഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയില്‍ നിന്ന് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യമെന്നും വിജയ് ആരോപിച്ചു.
ഇഡി അന്വേഷണം സംബന്ധിച്ച് നരേന്ദ്ര മോദിയുമായി യാതൊന്നും ചര്‍ച്ച ചെയ്തില്ല എന്ന് സ്റ്റാലിന് പറയുമോ. പ്രതിപക്ഷത്തായിരുന്നപ്പോള്‍ നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ് സ്റ്റാലിന്. എന്നാല്‍ ഭരണത്തിലെത്തിയതോടെ ആ നിലപാട് മാറ്റി. ഇപ്പോള്‍ മോദിക്ക് കൈ കൊടുക്കുകയാണ് സ്റ്റാലിന് ചെയ്യുന്നത്. ഇതെല്ലാം അവരവാദ രാഷ്ട്രീയമാണെന്നും വിജയ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് നേടിയെടുക്കാനല്ല സ്റ്റാലിന് ഡല്‍ഹിയില്‍ പോയത്. കുടുംബത്തിന്റെ ഫണ്ട് സുരക്ഷിതമാക്കാനാണ്. എല്ലാ സാധാരണക്കാര്‍ക്കും ഇക്കാര്യം അറിയാം. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഡിഎംകെയെ തൂത്തെറിയും. ഇക്കാര്യം മനലിസാക്കിയാണ് ബിജെപിയുമായി നേരിട്ടോ അല്ലാതെയോ സഖ്യം ചേരാന്‍ ഡിഎംകെ ശ്രമിക്കുന്നതെന്നും വിജയ് പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ വിജയ് മല്‍സരിക്കുമെന്നത് തമിഴ്നാട് രാഷ്ട്രീയത്തെ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാക്കുകയാണ്. തനിക്ക് ഏറെ ആരാധകരുള്ള മധുരയില്‍ ആയിരിക്കും വിജയ് മല്‍സരിക്കുക എന്നാണ് വിവരം. നേരത്തെ എംജിആര്‍ ജയിച്ചുകയറിയ മണ്ഡലം വിജയ് തിരഞ്ഞെടുക്കുന്നതിലൂടെ പുതിയ രാഷ്ട്രീയ പിറവിക്കാണ് തമിഴ്നാട് കാത്തിരിക്കുന്നത് എന്നാണ് ടിവികെ പ്രവര്‍ത്തകരുടെ പ്രചാരണം.
അണ്ണാഡിഎംകെയുമായി സഖ്യം ചേരാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജയ് കൂടി എത്തിയതോടെ തമിഴ്നാട്ടില്‍ ആദ്യമായി ത്രികോണ മല്‍സരം നടക്കാന്‍ പോകുകയാണ്. കരുണാനിധിയും ജയലളിതയും അരങ്ങൊഴിഞ്ഞ തമിഴ് രാഷ്ട്രീയത്തില്‍ വിജയ് എത്രത്തോളം മുന്നേറുമെന്നതാണ് ഇനി അറിയേണ്ടത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications