കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയുടെ മരണം ഞെട്ടിപ്പിക്കുന്നതെന്ന് സ്റ്റാലിന്‍: വിദ്യാലയങ്ങളിലെ കാവിവത്കരണം അവസാനിപ്പിക്കണം

  • By Desk
Google Oneindia Malayalam News

ചെന്നൈ: ചൈന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണം ഞെട്ടലുണ്ടാക്കിയെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. വിവേചനമാണ് വിദ്യാര്‍ത്ഥിയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ആരോപണങ്ങളില്‍ സ്വതന്ത്രവും നിക്ഷപക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ചെന്നൈയില്‍ ആവശ്യപ്പെട്ടു.

മതപരമായ കാരണങ്ങളാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ അമ്മയുടെ ആരോപണം ഗുരുതരമാണ്. തമിഴ്നാടിന്‍റെ മതനിരപേക്ഷ പാര്യമ്പര്യത്തിന് മുകളിലെ കാര്‍മേഘമാണിത്. വിദ്യാലയങ്ങളിലെ കാവിവത്ക്കരണം അവസാനിപ്പിക്കേണ്ട സമയമായെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

stalin

അതേസമയം, ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തു. ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്, ഇവരോടൊപ്പം ഫാത്തിയുടെ 9 സഹപാഠികളേയും ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കുംശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കും

കേസിലെ മുഖ്യപ്രതിയായ സുദര്‍ശന്‍ പത്മനാഭനെതിരെ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് സൂചന. ഇദ്ദേഹം ഒളിവിലാണ്. ഫാത്തിമയുടെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍

English summary
mk stalin on iit student fathima latheef suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X