കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ സോണിയ'.. കോണ്‍ഗ്രസിനേയും സോണിയാ ഗാന്ധിയേയും വാനോളം പുകഴ്ത്തി സ്റ്റാലിന്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
സോണിയാ ഗാന്ധിയെ വാനോളം പുകഴ്ത്തി സ്റ്റാലിന്‍

ചെന്നൈ: കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ആശംസകളുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. 'അമ്മ സോണിയാ ഗാന്ധിക്ക് എന്‍റെ എല്ലാവിധ ആശംസകളും' എന്ന് സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആദര സൂചകമായി തമിഴ്നാട്ടില്‍ സോണിയയെ അണ്ണൈ സോണിയ (അമ്മ സോണിയ) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

soniarahul

ഇന്ത്യന്‍ ജനങ്ങളുടെ മനസില്‍ നിന്ന് കോണ്‍ഗ്രസിനെ ഒരു ശക്തിക്കും തുടച്ചു നീക്കാന്‍ ആകില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വവും സാമൂഹിക നീതിയും സമത്വവും ഉറപ്പ് നല്‍കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. മധ്യവര്‍ഗ ജനങ്ങളും പാവങ്ങളും ഒരു പോലെ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സ്റ്റാലിന്‍ പറഞ്ഞു.

<strong>എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി</strong>എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

ഇത്തവണ തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും സഖ്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്നാട്ടില്‍ എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ച ആദ്യ രാഷ്ട്രീയ നേതാവും എംകെ സ്റ്റാലിനായിരുന്നു. ബിജെപി തരംഗം അലയടിച്ചപ്പോഴും തമിഴ്നാട്ടില്‍ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് വിജയിച്ചത്.

<strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്</strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്

ശനിയാഴ്ചയാണ് സോണിയ ഗാന്ധിയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തത്. അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോയെന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല.

English summary
Mk stalin praises sonia gandhi and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X