Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് സര്‍ക്കാര്‍ ഉടന്‍ വീഴും; തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സ്റ്റാലിന്‍, രണ്ട് സാധ്യതകള്‍ കാണുന്നു

ചെന്നൈ: നടന്‍ വിജയ് നയിക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ വൈകാതെ നിലംപതിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ഡിഎംകെ എംഎല്‍എ ഇക്കാര്യം പറഞ്ഞത് ചര്‍ച്ചയായിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി തന്നെ സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഡിഎംകെ പ്രവര്‍ത്തകരോട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണം വില കൂടി; വെള്ളി കുറഞ്ഞു, രൂപ പാതാളത്തിലേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
സ്വര്‍ണം വില കൂടി; വെള്ളി കുറഞ്ഞു, രൂപ പാതാളത്തിലേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് ഭരണം തുടങ്ങിയത്. എന്നാല്‍ അണ്ണാഡിഎംകെയിലെ ഒരു വിഭാഗം എംഎല്‍എമാരുടെ പിന്തുണയും ഇപ്പോള്‍ വിജയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ വിജയ് സര്‍ക്കാര്‍ വീഴാന്‍ രണ്ട് സാധ്യതകളാണ് ഡിഎംകെ കാണുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കള്‍ സൂചിപ്പിക്കുകയും ചെയ്തു.

vijay tvk govt will fall mk stalin-

107 അംഗങ്ങളാണ് ടിവികെക്കുള്ളത്. പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി. തൃച്ചി ഈസ്റ്റില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. വിസികെ, സിപിഐ, സിപിഎം, ഐയുഎംഎല്‍ എന്നീ കക്ഷികള്‍ക്ക് രണ്ട് വീതം സീറ്റുകള്‍ ലഭിച്ചു. 5 സീറ്റുള്ള കോണ്‍ഗ്രസിന്റെയും ഈ ചെറുകക്ഷികളുടെയും പിന്തുണയിലാണ് വിജയ് ഭരണം തുടങ്ങിയത്.

സൗദി അറേബ്യ സുരക്ഷ കൂട്ടി; 8000 പാകിസ്താന്‍ സൈനികരെ വിന്യസിച്ചു, യുദ്ധ വിമാനങ്ങളും
സൗദി അറേബ്യ സുരക്ഷ കൂട്ടി; 8000 പാകിസ്താന്‍ സൈനികരെ വിന്യസിച്ചു, യുദ്ധ വിമാനങ്ങളും

കോണ്‍ഗ്രസ് മാത്രമാണ് ടിവികെയുമായി സഖ്യം ചേര്‍ന്നിട്ടുള്ളത്. മറ്റുള്ളവര്‍ പുറത്തുനിന്നു പിന്തുണയ്ക്കുകയാണ്. സത്യപ്രതിജ്ഞയ്ക്കിടെ വന്ദേമാതരം പാടിയത് ഉള്‍പ്പെടെ പോരിന് കാരണമായിട്ടുണ്ട്. ജ്യോതിഷിയെ സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചതും ഭിന്നസ്വരം ഉയരാനിടയാക്കി. അതുകൊണ്ടുതന്നെ ചെറുപാര്‍ട്ടികള്‍ ഏതുസമയവും വിജയ്ക്കുള്ള പിന്തുണ പിന്‍വലിച്ചേക്കാമെന്നാണ് ഒരു പ്രചാരണം.

വിശ്വാസ വോട്ട് തേടിയ വേളയില്‍ അണ്ണാഡിഎംകെയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ വിജയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ അണ്ണാഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി നിയമനടപടി സ്വീകരിച്ചേക്കും. കോടതി ഇവരെ അയോഗ്യരാക്കിയാലും തമിഴ് രാഷ്ട്രീയം താളംതെറ്റും. ഈ രണ്ട് സാധ്യതകളുള്ളതിനാല്‍ വൈകാതെ വിജയ് സര്‍ക്കാര്‍ വീഴുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ.

എംകെ സ്റ്റാലിന്‍ പറയുന്നത്

ഏത് സമയവും വിജയ് സര്‍ക്കാര്‍ വീഴാം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. എല്ലാവരും ഒരുങ്ങിയിരിക്കണം. ഇപ്പോള്‍ നേരിട്ട പരാജയം എല്ലാത്തിന്റെയും അവസാനമില്ല. പാര്‍ട്ടി തിരിച്ചുവരും. വീണ്ടും വിജയം വരിക്കും. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിമയസഭാ തിരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യതയുണ്ട്. നമുക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ സാധിക്കും- സ്റ്റാലിന്‍ ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഉദയസൂര്യന്‍ ചിഹ്നം അസ്തമിക്കില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. സൈബര്‍ ലോകത്ത് പ്രവര്‍ത്തകര്‍ സജീവമാകണം. ചായക്കടകളില്‍ രാഷ്ട്രീയം പറഞ്ഞിരുന്ന കാലം പോയി. സോഷ്യല്‍ മീഡിയയിലാണ് ഇപ്പോള്‍ രാഷ്ട്രീയം പറയുന്നത് എന്നും സ്റ്റാലിന്‍ ഓര്‍മിപ്പിച്ചു. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും 36 അംഗ കമ്മിറ്റിയെ ഡിഎംകെ നിയോഗിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+