കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിനുമായി ഇടഞ്ഞ് ഡിഎംകെ നേതാവ്; ബിജെപിയിലെക്കെന്ന് സൂചന;പദവികളില്‍ നിന്നും നീക്കി

Google Oneindia Malayalam News

ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷനുമായി കൂടികാഴ്ച്ച നടത്തിയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ നടപടിയുമായി ഡിഎംകെ. മുന്‍ ഡെപ്യൂട്ടി സ്പീക്കറും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ദുരൈസ്വാമിക്കെതിരെയാണ് പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്ററെ നടപടി.

കഴിഞ്ഞ ദിവസമായിരുന്നു ദുരൈസ്വാമി ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനുമായി കൂടികാഴ്ച്ച നടത്തിയത്. പിന്നാലെയായിരുന്നു നടപടി. കൂടുതല്‍ വിവരങ്ങളിലേക്ക്

അതീവഗുരുതരം; കൊവിഡില്‍ ഇറ്റലിയേയും സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ; രോഗബാധിതര്‍ 1,12,359അതീവഗുരുതരം; കൊവിഡില്‍ ഇറ്റലിയേയും സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ; രോഗബാധിതര്‍ 1,12,359

കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ വരുന്നു, ഇനി കളിമാറും; പതിനെട്ട് അടവും പയറ്റാനുറച്ച് പാര്‍ട്ടികോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ വരുന്നു, ഇനി കളിമാറും; പതിനെട്ട് അടവും പയറ്റാനുറച്ച് പാര്‍ട്ടി

കൂടികാഴ്ച്ച

കൂടികാഴ്ച്ച

ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആയിരിക്കെ തന്നെ ദുരൈസ്വാമി ബിജെപിയിലേക്ക് ചേരുകയാണെന്ന അഭ്യൂഹം നിലനിന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷനുമായുള്ള ദുരൈസ്വാമിയുടെ കൂടികാഴ്ച്ച. ഡിഎംകെയിലെ ദളിത് നേതാവ് കൂടിയാണ് ഇദ്ദേഹം.

പദവികളില്‍ നിന്നും നീക്കി

പദവികളില്‍ നിന്നും നീക്കി

കൂടികാഴ്ച്ചക്ക് പിന്നാലെ സ്റ്റാലിന്‍ ദുരൈസ്വാമിയെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. പകരം പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി രാജ്യസഭംഗം കൂടിയായ അന്തിയൂര്‍ സെല്‍വരാജിനെ നിയമിച്ചു. കൂടികാഴ്ച്ചക്ക് പിന്നാലെ ദുരൈ സ്വാമി ബിജെപിയിലേക്ക് പോകുന്ന കാര്യത്തില്‍ ഏറെ കുറെ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയുമായി അകല്‍ച്ച

പാര്‍ട്ടിയുമായി അകല്‍ച്ച

അതേസമയം ദുരൈസ്വാമിയെ പാര്‍ട്ടി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് കൊണ്ടുള്ള സ്റ്റാലിന്റെ പ്രസ്താവനയില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. ദുരൈസ്വായി കുറച്ച് കാലമായി പാര്‍ട്ടിയില്‍ നിന്നും അകന്ന് കഴിയുകയാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലിരിക്കുന്ന രണ്ട് തമണയും ഡെപ്യൂട്ടി സ്പീക്കറും ഒരു തവണ രാജ്യസഭാംഗവുമായിരുന്നു ദുരൈസ്വാമി.

 സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം

സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം

പാര്‍ട്ടി കാര്യങ്ങളുമായി ബന്ധപ്പെട്ട് പല തവണയായി ഉടലെടുത്ത അതൃപ്തിയും രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളുമാണ് ദുരൈസ്വാമി ഡിഎംകെയില്‍ നിന്നും അകല്‍ച്ചപാലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഈയിടെ കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ദുരൈസ്വാമി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല.

ഭിന്നത

ഭിന്നത

രാജ്യസഭ സീറ്റിലേക്ക് നിലവില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച അന്തിയൂര്‍ സെല്‍വരാജിനെയായിരുന്നു പരിഗണിച്ചത്. ഒപ്പം സ്വന്തം നാടായ നാമക്കലില്‍ പാര്‍ട്ടിയുടെ പുതിയ ജില്ലാ സെക്രട്ടറിയെ നിയമിച്ചപ്പോള്‍ തന്റെ അഭിപ്രായം ചോദിച്ചില്ലായെന്നതും ദുരൈ സ്വാമിയെ ചൊടിപ്പിച്ചു.

വിമര്‍ശനം

വിമര്‍ശനം

ബിജെപി അധ്യക്ഷനുമായുള്ള ദുരൈസ്വാമിയുടെ കൂടികാഴ്ച്ച വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. എന്നാല്‍ ഇത് സൗഹൃദ കൂടികാഴ്ച്ച മാത്രമായിരുന്നുവെന്നും ഞങ്ങള്‍ ഇരുവരും നാമകല്ലില്‍ നിന്നുമുള്ള നേതാക്കളായിരുന്നുവെന്നുമായിരുന്നു ദുരൈസ്വാമിയുടെ പ്രതികരണം. ഒപ്പം പാര്‍ട്ടിക്കെതിരേയും സ്റ്റാലിനെതിരേയും രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ത്തി.

 സ്റ്റാലിനെതിരെ

സ്റ്റാലിനെതിരെ

ജാതി വേര്‍തിരിവിനെതിരെ പാര്‍ട്ടി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തും. അതേസമയം ബിജെപി ചെയ്തത് പോലെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേതാക്കളുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നില്ല. എല്ലാ പാര്‍ട്ടികളും ജാതിക്കെതിരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇതിനെ ഉപയോഗപ്പെടുത്തുവെന്നും ദുരൈസ്വാമി പറഞ്ഞു. സ്റ്റാലിന്‍ ഒരു മികച്ച വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം അവരുടെ ചുറ്റുമുള്ളവരെ മാത്രമെ കേള്‍ക്കുകയുള്ളൂവെന്നും ദുരൈസ്വാമി പറഞ്ഞു.

English summary
MK Stalin Removed VP Duraisamy from the post of Deputy general secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X