Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ പിന്തുണച്ച് എംകെ സ്റ്റാലിന്‍: അടുത്ത പ്രധാനമന്ത്രിയെന്ന്, തമിഴ്നാട്ടില്‍ കോണ്‍ഗ്രസെന്ന്!

ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എംകെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നും കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുമാണ് സ്റ്റാലിന്റെ പ്രതികരണം. കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കിക്കൊണ്ടാണ് സ്റ്റാലിന്‍ രംഗത്തെത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ 38 ലോക്സഭ സീറ്റുകളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. 22 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങളും ഇതിനൊപ്പം പുറത്തുവരും. പണം പിടിച്ചെടുത്തതോടെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

നിലവില്‍ തമിഴ്നാട്ടില്‍ അധികാരത്തിലിരിക്കുന്ന ഇ പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സര്‍ക്കാരിന്റെ ഭാവി കൂടി നിര്‍ണയിക്കുന്നതാണ് ഇപ്പോള്‍ നടത്തുന്ന ഉപതിരഞ്ഞെടുപ്പ്. വിമത നേതാവായ ടിടിവി ദിനകരനാണ് അണ്ണാഡിഎംകെയ്ക്ക് പല സീറ്റുകളിലും വെല്ലുവിളിയുയര്‍ത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 234 അംഗ നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് 114 സീറ്റാണുള്ളത്. കോണ്‍ഗ്രസിന് 97 സീറ്റുകളുമാണുള്ളത്.

xrahul-stalin-

എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത് ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് അനുകുലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എംകെ സ്റ്റാലിന്‍ തള്ളിക്കളഞ്ഞിരുന്നു. ബിജെപിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് സ്റ്റാലിന്‍ തള്ളിക്കളഞ്ഞിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+