എംകെ സ്റ്റാലിന് കൂറ്റന്‍ ലീഡുമായി മുഖ്യമന്ത്രി പദത്തില്‍; നാവ് മുറിച്ച് ശപഥം നിറവേറ്റി യുവതി
ചെന്നൈ: തമിഴ്നാട്ടില്‍ മികച്ച ഭൂരിപക്ഷം നേടിയാണ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് ഡിഎംകെ അധികാരത്തിലെത്തുന്നത്. അതും മികച്ച ഭൂരിപക്ഷത്തോടെ. പ്രചാരണ വേളയില്‍ ഒട്ടേറെ പരാതികള്‍ സ്റ്റാലിന് സ്വീകരിച്ചിരുന്നു. മാത്രമല്ല, അതിനേക്കാള്‍ വാഗ്ദാനങ്ങളും നല്‍കിയിരുന്നു. അധികാരലത്തിലേറി 100 ദിവസത്തിനിടെ നടപ്പാക്കുന്ന പദ്ധതികള്‍ വരെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ വളരെ പ്രാപ്തിയുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുമെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് രാമനാഥപുരത്ത് നിന്ന് പുതിയ വിവരം. സ്റ്റാലിന് വേണ്ടി ശപഥം ചെയ്ത യുവതി നാവ് മുറിച്ചിരിക്കുന്നു. സ്റ്റാലിന് അധികാരത്തിലെത്തിയാല്‍ നാവ് ബലി നല്‍കാമെന്നായിരുന്നുവത്രെ ശപഥം. പമരക്കുടിയിലെ കാര്‍ത്തികിന്റെ ഭാര്യ 32കാരിയായ വനിതയാണ് കടുത്ത ശപഥം ചെയ്തത്. ഡിഎംകെ അനുഭാവികളാണ് കുടുംബം. ഡിഎംകെയ്ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടി എന്നറിഞ്ഞതിന് പിന്നാലെ ആയിരുന്നു യുവതി നേര്‍ച്ച നിറവേറ്റിയത്.
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്സിജന്‍ നല്കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം
ശ്രീ മുതലമ്മ ക്ഷേത്രത്തിന് മുമ്പില്‍ ബോധരഹിതയായി വനിതയെ കണ്ടെത്തുകയായിരുന്നു. നാവ് മുറിച്ചത് കാരണം രക്തം വാര്‍ന്നാണ് ബോധം നഷ്ടമായത്. മുറിച്ച നാവിന്റെ കഷ്ണം കണ്ടെത്തുകയും ചെയ്തു. പരമക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് വനിത. ഡിഎംകെ നേതാക്കള്‍ ഇവരുടെ ബന്ധുക്കളുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വനിതയുടെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍ എന്‍ആര്‍ നാഗനാഥന്‍ പറഞ്ഞു.
ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications