Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സില്‍ യാത്ര ചെയ്ത് എംകെ സ്റ്റാലിന്‍; വ്യത്യസ്തം ഒന്നാം വാര്‍ഷിക ആഘോഷം, വന്‍ പ്രഖ്യാപനം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബസ്സില്‍ യാത്ര ചെയ്ത് യാത്രക്കാരോട് കുശലാന്വേഷണം നടത്തി. ഡിഎംകെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലായിരുന്നു സ്റ്റാലിന്റെ ബസ് യാത്ര. ശേഷം നിയമസഭയിലെത്തിയ സ്റ്റാലിന്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. വനിതാ യാത്രക്കാരോടാണ് പ്രധാനമായും സ്റ്റാലിന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. വനിതകള്‍ക്ക് തമിഴ്‌നാട്ടില്‍ സൗജന്യ യാത്രയാണ്. ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നതിന് തടസം നേരിടുന്നുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ബസ് ജീവനക്കാരോടും സംസാരിച്ചു.

s

സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതല്‍ ഒരുക്കുമെന്ന് എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. പോഷകാഹാരം ഉറപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് നേരിടുന്ന വേളയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സംബന്ധിച്ച് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തി മാസങ്ങള്‍ക്കകം തന്നെ ഈ വാഗ്ദാനം നടപ്പാക്കി സ്റ്റാലിന്‍. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും കൈയ്യടി വാങ്ങുന്നതായിരുന്നു.

ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രാതല്‍ സൗജന്യമായി നല്‍കുക. പോഷകാഹാരം കുട്ടികള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. എല്ലാ സ്‌കൂള്‍ ദിനങ്ങളിലും രാവിലെയുള്ള ഭക്ഷണം കുട്ടികള്‍ക്ക് ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കൊയ്ത നേട്ടങ്ങളും സ്റ്റാലിന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. വികസനത്തിന്റെ ദ്രവീഡിയന്‍ മാതൃകയാണ് തമിഴ്‌നാട്ടില്‍ കാണുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് ദ്രവീഡിയന്‍ മാതൃകയെന്നും ആരെയും മാറ്റി നിര്‍ത്തില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

നഗരമേഖലയില്‍ കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. വേഗത്തില്‍ വൈദ്യ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഡിഎംകെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍ട്ടി സ്ഥാപകന്‍ സിഎന്‍ അണ്ണാദുരൈയുടെ സ്മാരകം സന്ദര്‍ശിച്ച സ്റ്റാലിന്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ശവകുടീരത്തിലെത്തി പ്രാര്‍ഥിക്കുകയും ചെയ്തു. ചെന്നൈ മറീന ബീച്ചിലാണ് കരുണാനിധിയുടെ അന്ത്യവിശ്രമ കേന്ദ്രം.

പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ തമിഴ്‌നാട്ടില്‍ വീണ്ടും അധികാരത്തിലെത്തിയത്. ജയലളിതയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പത്ത് വര്‍ഷം എഐഎഡിഎംകെ ഭരിച്ചു. ജയലളിതയുടെ മരണത്തോടെ അണ്ണാഡിഎംകെയില്‍ കലഹം മൂര്‍ഛിക്കുകയും ഭിന്നത പരസ്യമാക്കുകയും ചെയ്തത് ഡിഎംകെയ്ക്ക് എളുപ്പവഴി ഒരുക്കുകയായിരുന്നു. വന്‍ ഭൂരിപക്ഷത്തിലാണ് ഡിഎംകെ ജയിച്ചുകയറിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനാണ് സ്റ്റാലിന്‍ മുന്‍ഗണന നല്‍കുന്നത്. ആദ്യമായിട്ടാണ് സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 2006-11 കാലത്ത് സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+