കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്-ഡിഎംകെ സഖ്യം; രാഹുൽ ഗാന്ധിയും കളത്തിൽ

Google Oneindia Malayalam News

ചെന്നൈ; അടുത്ത വർഷം മെയിലാണ് തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജയലളിതയും കരുണാനിധിയും നിറഞ്ഞ് നിന്ന തമിഴ്നാട്ടിൽ ഇക്കുറി രണ്ട് പേരുമില്ലാതെയാണ് പോരാട്ടം. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തന്നെ ബിജെപി സഖ്യത്തിന്റെ പേരിൽ അണ്ണാ ഡിഎംകെയിൽ ഭിന്നത ശക്തമായിരിക്കുകയാണ്. മാത്രമല്ല ഇടപ്പാടി പളനിസ്വാമി-ഒ പനീർശെൽവം പക്ഷങ്ങൾ തമ്മിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തമ്മിലടികളും സജീവമായിട്ടുണ്ട്.

എന്നാൽ പ്രതിപക്ഷമായ ഡിഎംകെ-കോൺഗ്രസ് ക്യാമ്പ് കടുത്ത ആത്മവിശ്വാസത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടുള്ള തന്ത്രമാണ് ഇരുപാർട്ടികളും ഒരുക്കുന്നത്. വിശദാംശങ്ങളിലേക്ക്

ബിജെപിയുടെ സാന്നിധ്യം

ബിജെപിയുടെ സാന്നിധ്യം

ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനമുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും വേരുറപ്പിക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും നീക്കങ്ങൾ അമ്പേ പാളി. കനത്ത തിരിച്ചടിയായിരുന്നു അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് നേരിടേണ്ടി വന്നത്. എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കാരൃമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

പോരാട്ടം ഡിഎംകെയുമായി

പോരാട്ടം ഡിഎംകെയുമായി

ഇക്കുറി തമിഴാനാട്ടിൽ പോരാട്ടം ബിജെപിയും ഡിഎംകെയും തമ്മിലാണെന്നാണ് പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വിപി ദുരൈസാമി പറഞ്ഞത്. സഹകരിക്കാൻ താത്പര്യമുള്ളവർക്ക് മാത്രം സഖ്യത്തിൽ തുടരാമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇപിഎസ്-ഒപിഎസിനും കീഴിൽ അണ്ണാ ഡിഎംകെയ്ക്ക് ശക്തിയില്ലെന്ന് ബിജെപി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ഡിഎംകെയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വിജയം കൊയ്യാമെന്നാണ് കണക്ക് കൂട്ടൽ.

25 സീറ്റിൽ വിജയിക്കണം

25 സീറ്റിൽ വിജയിക്കണം

സംസ്ഥാനത്ത് കുറഞ്ഞത് 25 സീറ്റിലെങ്കിലും വിജയിക്കാനാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ മുരുകൻ ഇക്കാര്യം നേതാക്കളോട് വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കുന്ന ജില്ലാ നേതാക്കൾക്ക് ഇന്നോവ കാറാണ് അധ്യക്ഷൻ വാഗ്ദാനം ചെയ്തിരിക്കുന്നത്.

തിരുമാനിച്ചിട്ടില്ലെന്ന്

തിരുമാനിച്ചിട്ടില്ലെന്ന്

ബിജെപി ഉപാധാക്ഷ്യന്റെ പരരസ്യ വെല്ലുവിളി അണ്ണാ ഡിഎംകെ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട.്എൻഡിഎ സഖ്യത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തിരുമാനിച്ചിട്ടില്ലെന്നാണ് അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാക്കൾ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇപിഎസ് ഒപിഎസ് പക്ഷം തന്നെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുമെന്നും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു.

തകർച്ചയ്ക്ക് വഴിവെച്ചത്

തകർച്ചയ്ക്ക് വഴിവെച്ചത്

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ അണ്ണാഡിഎംകെയുടെ തകര്‍ച്ചയ്ക്ക് കാരണം ബിജെപി കൂട്ടുകെട്ടാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ട്. അതുതൊണ്ട് തന്നെ സഖ്യം സംബന്ധിച്ച കാര്യത്തിൽ പുനപരിശോധന നടത്തണമെന്നാണ് നേതാക്കൾ പറയുന്നത്. പനീര്‍സെല്‍വത്തിന്‍റെ താത്പര്യ പ്രകാരമാണ് ബിജെപി സഖ്യം തുടരേണ്ടി വന്നതെന്നാണ് എടപ്പാടി പക്ഷത്തിന്റെ ആരോപണം.

മുഖ്യമന്ത്രിയെ ചൊല്ലിയും

മുഖ്യമന്ത്രിയെ ചൊല്ലിയും

അതിനിടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചും അണ്ണാ ഡിഎംകെയിൽ ഭിന്നത രൂക്ഷമായിരിക്കുകയാമ്. ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തെ (ഒപിഎസ്) മുഖ്യമന്ത്രി സ്ഥാനാർഥിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിയിൽ അസ്വസ്ഥതകൾക്ക് വഴിവെച്ചിരുന്നു. പളനിസ്വാമി തന്നെയാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഒരു വിഭാഗവും അവകാശപ്പെട്ടു.

Recommended Video

cmsvideo
Facebook India policy head Ankhi Das files complaint over alleged threat | Oneindia Malayalam
ആശയക്കുഴപ്പമില്ലെന്ന്

ആശയക്കുഴപ്പമില്ലെന്ന്

ഭരണകക്ഷികൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഭിന്നത മുറുകുമ്പോൾ തങ്ങൾക്ക് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെഎസ് അളഗിരി പറഞ്ഞു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് കീഴിൽ തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു

തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു

കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി എം‌പിമാർ, എം‌എൽ‌എമാർ, മുൻ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർക്കായി രണ്ട് നിയമസഭാ മണ്ഡലങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തൊട്ടാകെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താൻ 150 പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.

പരസ്പരം പറ്റിച്ചു: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെക്കുറിച്ച് ഇഡിയ്ക്ക് നിർണായക വിവരം!!പരസ്പരം പറ്റിച്ചു: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെക്കുറിച്ച് ഇഡിയ്ക്ക് നിർണായക വിവരം!!

ഔദ്യോഗികമായി തുടങ്ങും

ഔദ്യോഗികമായി തുടങ്ങും

ആഗസ്റ്റ് 20 ന് തിരുപ്പൂരിൽ വെച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. പ്രാദേശിക നേതാക്കളുമായി മൂന്ന് ആഴ്ചകൾക്കൾക്കിടെ റിപ്പോർട്ടുകൾ തേടുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ചും സഖ്യത്തിൽ യാതൊരു ഭിന്നതയും ഉണ്ടാകില്ല. രാഹുൽ ഗാന്ധിയും എംകെ സ്റ്റാലിം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊള്ളുമെന്നും അളഗിരി അറിയിച്ചു.

യോഗിക്കെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എ; സഭയില്‍ ചോദ്യങ്ങള്‍ ഉയരും; ലക്ഷ്യം ബ്രാഹ്മിണ്‍ വോട്ട്?യോഗിക്കെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എ; സഭയില്‍ ചോദ്യങ്ങള്‍ ഉയരും; ലക്ഷ്യം ബ്രാഹ്മിണ്‍ വോട്ട്?

തൂത്തുവാരിയത്

തൂത്തുവാരിയത്

ഡിഎംകെ കോൺഗ്രസ് സഖ്യമാണ് ലോക്സഭ തിരഞ്ഞെുപ്പ് തൂത്തുവാരിയത്. മാത്രമല്ല അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഡിഎംകെ വൻ കുതിപ്പാണ് നടത്തിയത്. ഇത് നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് ഇരു പാർട്ടികളും പ്രതീക്ഷിക്കുന്നത്. ഇനി കമല്‍ഹാസന്റെയോ രജനികാന്തിന്റേയോ സാന്നിധ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് തിരിച്ചടിയാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

നിത്യാനന്ദയുടെ 'കൈലാസ'ത്തില്‍ റിസര്‍വ് ബാങ്ക്, സ്വന്തമായി കറന്‍സിയും പുറത്തിറക്കും; വെളിപ്പെടുത്തല്‍നിത്യാനന്ദയുടെ 'കൈലാസ'ത്തില്‍ റിസര്‍വ് ബാങ്ക്, സ്വന്തമായി കറന്‍സിയും പുറത്തിറക്കും; വെളിപ്പെടുത്തല്‍

കമലഹാസനും രജനീകാന്തും

കമലഹാസനും രജനീകാന്തും

ഇരുവരും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമോയെന്നുള്ള ചർച്ചകളും സജീവമാണ്. കഴിഞ്ഞ ദിവസം ഇരുവരേയും അളഗിരി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. സമാനമനസ്കരായ ഇരുവർക്കും ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതമെന്നാണ് അള​ഗിരി അഭിപ്രായപ്പെട്ടത്. ഇരുവരും കോൺഗ്രസ് ആശയങ്ങൾ അംഗീകരിച്ചാൽ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുനന്ു.

English summary
MK Stalin will be our CM Candidate, seat sharing will discuss by stalin and rahul; congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X