Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്വേഷ പരാമര്‍ശത്തില്‍ ശോഭയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് സ്റ്റാലിന്‍; മിണ്ടാതെ കേരള നേതാക്കള്‍

ബെംഗളൂരു: കേരളത്തിനും തമിഴ്‌നാട്ടിനുമെതിരായ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നുവെന്നും, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമായിരുന്നു കര്‍ണാടകയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കൂടിയായ ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശം.

ബെംഗളൂരുവിലെ രാമശ്വരം കഫേയില്‍ അടുത്തിടെ ഉണ്ടായ സ്‌ഫോടനവും പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ മലയാളി യുവാവ് നടത്തിയ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു ശോഭയുടെ വിവാദ പരാമര്‍ശം. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിയിച്ചത്. തമിഴ്‌നാടിനെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെ രംഗത്തെത്തി.

Shobha Karandlaje

ശോഭയുടെ പരാമര്‍ശത്തില്‍ കടുത്ത ഭാഷയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ സ്റ്റാലിന്‍ വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണ് ഇത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല എന്നിരിക്കെ എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ഒരു കേന്ദ്രമന്ത്രിക്ക് സാധിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

'ഒന്നുകില്‍ അവര്‍ എന്‍ഐഎ ഉദ്യോഗസ്ഥരായിരിക്കണം. അല്ലെങ്കില്‍ സ്ഫോടനവുമായി ബന്ധമുള്ളവരായിരിക്കണം. ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന ബിജെപിക്കാരെ തമിഴരും കന്നഡക്കാരും ഒരുപോലെ തള്ളിക്കളയണം. സമാധാനത്തിനും ഐക്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയുണ്ടാക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണം,' എന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ശോഭ കരന്ദലജെ തമിഴരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. തമിഴ്‌നാടിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശം പിന്‍വലിക്കുന്നു എന്നും പരാമര്‍ശം ചിലരെ വേദനിപ്പിച്ചുവെന്നും അതിനാല്‍ മാപ്പ് പറയുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്. അതേസമയം സംഭവം വലിയ വിവാദമായിട്ടും കേരളത്തിലെ നേതാക്കളാരും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാത്രമാണ് സംഭവത്തില്‍ പ്രതികരിച്ചത്, അതും ഇന്ന് രാവിലെ മാത്രം. ശോഭ കരന്ദലജെയുടെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ് എന്നും മലയാളികളെ നാണംകെടുത്തുന്ന ഈ പരാമര്‍ശത്തെ മലയാളിയുടെ ആത്മാഭിമാനം കണക്കിലെടുത്ത് കേരളത്തിലെ ബിജെപി നേതാക്കളും സ്ഥാനാര്‍ത്ഥികളും അപലപിക്കുമോ എന്നുമാണ് ശിവന്‍കുട്ടി ചോദിച്ചത്.

ശോഭ കരന്ദലാജെയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിനെതിരെ ഇത്രയും വിദ്വേഷകരമായ പരാമര്‍ശം നടത്തിയിട്ടും ഭരണപക്ഷമോ പ്രതിപക്ഷമോ പ്രതികരിച്ചിട്ടില്ല. കേരള നേതാക്കളുടെ മൗനം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നുണ്ട്. നേതാക്കള്‍ പ്രതികരിക്കണം എന്ന ആഹ്വാനവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+