കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുർമീത് അനുയായികളുടെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി കസേര തെറിക്കും? ഖട്ടർ അമിത് ഷായെ കണ്ടു

ബലാത്സംഗക്കേസില്‍ പ്രതിയായ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിധിപ്രഖ്യാപന വേളയിലും ശിക്ഷ പ്രഖ്യാപിച്ചപ്പോഴും വന്‍തോതിലുള്ള അതിക്രമങ്ങളായിരുന്നു പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും നടന്നത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടന്ന അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു കൈമാറി. പീഡനക്കേസിൽ പ്രതിയായ ആൾദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിധിപ്രഖ്യാപിച്ചപ്പോഴും ശിക്ഷ പ്രഖ്യാപിച്ചപ്പോഴും സംസ്ഥാനത്ത് വന്‍തോതിലുള്ള അതിക്രമങ്ങളായിരുന്നു അരങ്ങേറിയത്. ദേരാ സച്ചാ സൗദാ പ്രവർത്തകർ അഴിച്ചുവിട്ട അക്രമങ്ങളില്‍ 32 ആളുകളാണ് കൊല്ലപ്പെട്ടത്. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

amith sha

സിനിമ സ്റ്റൈൽ കിഡ്നാപ്പ്!! ചുവന്ന പെട്ടി സിഗ്നല്‍; ഗുർമീത് പെട്ടി പൊക്കി...പിന്നെയുണ്ടായത്സിനിമ സ്റ്റൈൽ കിഡ്നാപ്പ്!! ചുവന്ന പെട്ടി സിഗ്നല്‍; ഗുർമീത് പെട്ടി പൊക്കി...പിന്നെയുണ്ടായത്

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്നാണ് ഖട്ടറിന്റെ വാദം. കോടതിനിര്‍ദേശങ്ങള്‍ പിന്തുടരുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തുവെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഖട്ടർ പറഞ്ഞു. ഗുര്‍മീതിന്റെ കേസുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചണ്ഡീഗഢ് കോടതി രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയത്.

ഹരിയാന മുഖ്യമന്ത്രിക്കു നേരെ വിമർശനം

ഹരിയാന മുഖ്യമന്ത്രിക്കു നേരെ വിമർശനം

റാം റഹീം സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവ വികസങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് ഹരിയാന മുഖ്യമന്ത്രിക്കു നേരെയുണ്ടായത്. മുഖ്യമന്ത്രിയുടെ രാജി അവശ്യം വരെ ഉയർന്നിരുന്നു.

അനുയായികൾ അഴിഞ്ഞാടി

അനുയായികൾ അഴിഞ്ഞാടി

കോടതി വിധി പ്രസ്തതാപിച്ചപ്പോഴും ഗുർമീതിന് ശിക്ഷ വിധിച്ചപ്പോഴും അനുയായികൾ വൻ പ്രക്ഷോഭമാണ് അഴിച്ചു വിട്ടത്. ഹരിയാന , പഞ്ചാബ്, ദില്ലി എന്നീ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം അഞ്ഞാടിച്ചു. സമരക്കാർ പല പ്രദേശങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. അക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും പലയിടങ്ങളിലായി നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

കോടതിയുടെ വിമർശനം

കോടതിയുടെ വിമർശനം

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ഹരിയാനയില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും ക്രമസമാധാന നില തകാരാറിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഹരിയാന മുഖ്യമന്ത്രിയെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നടത്തിയത് വോട്ട് ബാങ്ക് പ്രീണനത്തിനുള്ള രാഷ്ട്രീയ കീഴടങ്ങലാണെന്നും കോടതി വിമര്‍ശിച്ചു.

പ്രധാനമന്ത്രിയെ വിമർശിച്ച് കോടതി

പ്രധാനമന്ത്രിയെ വിമർശിച്ച് കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ മാത്രമല്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി . രാജ്യം മുഴുവന്‍ അക്രമങ്ങള്‍ ഉണ്ടായ ശേഷം മാത്രമാണ് കേന്ദ്രം സര്‍ക്കാര്‍ ഇടപെട്ടതെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

ഗുർമീതിനെതിരെയുള്ള കേസ്

ഗുർമീതിനെതിരെയുള്ള കേസ്

2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് ആൽ ദൈവം ഗുർമീത് റാം റഹീമിനെതിരെയുള്ള കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പഞ്ചാബ് & ഹരിയാന കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

 20 വർഷം അഴിയെണ്ണണം

20 വർഷം അഴിയെണ്ണണം

പീഡന കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് കോടതി ശിക്ഷ വിധിച്ചു. 20 വർഷം കഠിന തടവ് ആണ് വിധിച്ചത്. കൂടാതെ 30 ലക്ഷം രൂപ പിഴയും ഒടുക്കണം. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആയിരുന്നു വിധി പ്രഖ്യാപിച്ചത്. റോഹത്ക് ജയിലിലെ വായനമുറിയില്‍ വച്ചാണ് സിബിഐ കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്.

English summary
Haryana Chief Minister Manohar Lal Khattar met his party chief Amit Shah today in Delhi to submit a report about the violence that erupted in Panchkula and other parts of his state last week after a court pronounced Dera Sacha Sauda head Gurmeet Ram Rahim guilty of rape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X