വനിതാ എംഎല്‍എയെ ഭര്‍ത്താവ് വെടിവെച്ചു

ഉത്തര്‍ പ്രദേശിലെ ചന്ദൗസിയിലെ എസ് പി എം എല്‍ എയായ ലക്ഷ്മി ഗൗതമാണ് പരാതിക്കാരി. ഞായറാഴ്ച രാത്രി മൊറാദാബാദിലുള്ള ഇവരുടെ ഓഡിറ്റോറിയത്തിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവായ ദിലീപ് വര്‍ഷ്‌ണേവ് തന്നെ വെടിവെച്ചുകൊല്ലാന്‍ നോക്കി എന്നാണ് ലക്ഷ്മിയുടെ പരാതി. ഇവര്‍ക്ക് മറ്റൊരാളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്വത്ത് തര്‍ക്കമാണ് ഒരു പടി കൂടി കടന്ന് നിയന്ത്രണം വിട്ട് വെടിവെപ്പിലെത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇരുകൂട്ടരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരുടെയും പരാതികളില്‍ അന്വേഷണം നടന്നുവരികയാണ് എന്ന് എസ് പി സംബാല്‍ സിംഗ് പറഞ്ഞു.
ഭര്‍ത്താവ് ദിലീപും കൂട്ടരും ഓഡിറ്റോറിയത്തില്‍ കടന്നിട്ടുണ്ട് എന്നറിഞ്ഞ് സ്ഥലത്തെത്തിയ എം എല്‍ എ ബഹളം വെക്കുകയായിരുന്നു. അകത്തുനിന്നും പൂട്ടിയ ഓഡിറ്റോറിയം തുറക്കാന്‍ ദിലീപ് കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ വേറൊരു പൂട്ടിട്ട് ഓഡിറ്റോറിയം പുറത്തുനിന്നും പൂട്ടി. ഇതിനിടെ തന്റെ തോക്കെടുത്ത് ദിലീപ് ലക്ഷ്മിയെ വെടിവെക്കുകയായിരുന്നു - പോലീസ് പറഞ്ഞു.












Click it and Unblock the Notifications