കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ബിജെപി പിടിമുറുക്കും!!! ഇനി ശശികല ഗ്രൂപ്പിനൊപ്പം!! വെളിപ്പെടുത്തല്‍....വീഡിയോ

ശശികല പക്ഷത്തെ നേതാക്കള്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് എംഎല്‍എ

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ശശികല പക്ഷത്തുള്ള എംഎല്‍എയുടെ വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് എംഎല്‍യുടെ പ്രസ്താവന.

പറഞ്ഞത്

സൂലൂര്‍ എംഎല്‍എ കനകരാജിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു കാറില്‍ വച്ചാണ് കനകരാജ് ബിജെപിയെ പിന്തുണച്ച് സംസാരിച്ചത്.

ബിജെപിയെ പുകഴ്ത്തി

തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് എംഎല്‍എയുടെ മറുപടി ഇതായിരുന്നു. ബിജെപിയുമായി സഹകരിച്ചാല്‍ മാത്രമേ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നു തന്നെയാണ് എനിക്കു പറയാനുള്ളത്.

വില കല്‍പ്പിച്ചില്ല

വി കെ ശശികല പക്ഷത്തുള്ള നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് കനരാജ് ഉന്നയിച്ചത്. ശശികല വിഭാഗം താനുള്‍പ്പെടെയുള്ള എംഎല്‍എമാരെ വെറും കൂലിത്തൊഴിലാളികളെപ്പോലെയാണ് പരിഗണിച്ചതെന്ന് എംഎല്‍എ ആരോപിച്ചു.

ആരോടും ചോദിച്ചില്ല

മുതിര്‍ന്ന നേതാക്കള്‍ തങ്ങളോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളും എടുത്തിട്ടുള്ളതന്ന് കനകരാജ് പറഞ്ഞു. ശശികലയെ സെക്രട്ടറിയായും ദിനകരനെ ഡെപ്യൂട്ടിയായും നിയമിച്ചപ്പോള്‍ ഞങ്ങളോട് ഒരു വാക്ക് പോലും ചോദിച്ചില്ല. ദിനകരനെ പുറത്താക്കിയതും അവര്‍ ഏകപക്ഷീയമായെടുത്ത തീരുമാനമാണെന്നും എംഎല്‍എ വെളിപ്പെടുത്തി.

പറഞ്ഞതെല്ലാം ചെയ്തു

അവര്‍ ഒപ്പിടാന്‍ പറഞ്ഞ കടലാസുകളിലെല്ലാം ഞങ്ങള്‍ ഒപ്പുവച്ചു. ശശികലയുമായി വളരെ അടുപ്പമുള്ള പാര്‍ട്ടിയിലെ ചിലര്‍ എല്ലാം കൈടയടക്കി വച്ചിരിക്കുകയാണ്. തന്നെപ്പോലുള്ളവര്‍ അവര്‍ക്ക് ഇപ്പോള്‍ കൂലിത്തൊഴിലാളികള്‍ ആണെന്നും കനകരാജ് വ്യക്തമാക്കി.

പളനിസ്വാമിക്ക് വോട്ട് ചെയ്തു

നേരത്തേ തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ എടപ്പാടി പളനിസ്വാമിക്ക് അനുകൂസലമായി വോട്ട് ചെയ്ത എംഎല്‍എയാണ് കനകരാജ്. തന്റെ മണ്ഡലത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി അടച്ചുപൂട്ടിയില്ലെങ്കില്‍ ശശികല പക്ഷം വിടുമെന്ന് മാര്‍ച്ചിന്‍ കനകരാജ് ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ക്വാറി അടച്ചു പൂട്ടുകയായിരുന്നു.

ഒപിഎസിനൊപ്പം

ഇപ്പോള്‍ മറുപക്ഷത്തുള്ള മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് കനകരാജ് നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടിയെ വീണ്ടും ഒന്നാക്കുന്നതിനായി പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയാലും താന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലയനം നീളുന്നു

ദിനകരനെ പളനിസ്വാമിയടക്കമുള്ള ശശികല പക്ഷം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയപ്പോള്‍ അണ്ണാ ഡിഎംകെ ഒന്നാവുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ശശികലയെയും നീക്കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം നടപ്പാക്കാന്‍ പളനിസ്വാമി പക്ഷത്തിനു സാധിക്കാതിരുന്നതോടെ ലയനം നീളുകയായിരുന്നു.

എംഎല്‍എയുടെ വീഡിയോ

English summary
Sulur MLA Kanagaraj says Only then welfare projects can be implemented. On that front, I would say an alliance with BJP is good.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X