• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ച് ബിജെപി എംഎല്‍എ, വീഡിയോ

  • By

ഭോപ്പാല്‍: കൈയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ച് മധ്യപ്രദേശ് ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയ. മാധ്യമങ്ങള്‍ നോക്കി നില്‍ക്കേയായിരുന്നു എംഎല്‍എ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്

കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇന്‍റോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറും എംഎല്‍എയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അഞ്ച് മിനുട്ടിനുള്ളില്‍ സ്ഥലത്ത് നിന്ന് പോയില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥനായിരിക്കുമെന്ന് വീഡിയോയില്‍ എംഎല്‍എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുണ്ട്.പിന്നാലെയാണ് എംഎല്‍എ ബാറ്റ് കൊണ്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

സംഭവം വിവാദമായതോടെ തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ നിയമപരമായല്ല കെട്ടിടം പൊളിക്കാന്‍ എത്തിയതെന്ന് വിജയ് വര്‍ഗിയ പറഞ്ഞു. പൊളിച്ച് മാറ്റുന്നതിന് കെട്ടിടത്തിന്‍റെ ഉടമ കോര്‍പ്പറേഷന് പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ചിലര്‍ അവിടെ താമസിക്കുന്നുണ്ട്. ഞാന്‍ കോര്‍പ്പറേഷനെ ബന്ധപ്പെടാന്‍ സാധിച്ചെങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളോട് തനിക്ക് ഉത്തരവാദിത്തമുണ്ട്, വിജയ് വര്‍ഗിയ പറഞ്ഞു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഇതേ രീതിയില്‍ തന്നെയാകും തന്‍റെ പ്രതികരണമെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ കൈക്കൂലി ചോദിച്ചതിനാണ് ഉദ്യോഗസ്ഥനെ അടിച്ചതെന്ന് ബിജെപി നേതാവ് ഹിതേഷ് ബാജ്‌പേയി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി

മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

English summary
MLA beats corporation officer with bat, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X