പരസ്യമായി തെറിവിളിച്ച താരങ്ങള്‍ക്ക് പണികിട്ടി
മുംബൈ:ബോളിവുഡ് താരങ്ങളില്‍ മിക്കവരും ഇപ്പോള്‍ തെറി വിളി മത്സരത്തില്‍ പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്. വേദികളിലും ചടങ്ങളിലും എന്തു തോന്ന്യാസവും കാണിക്കാമെന്ന ലൈസന്‍സ് കിട്ടിയ പോലെയാണ് ചില താരങ്ങളുടെ പെരുമാറ്റം. കഴിഞ്ഞ മാസം ഒരു സ്റ്റേജ് ഷോയില്‍ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ചില താരങ്ങള്‍ പരസ്യമായി തെറിവിളിച്ചത് വിവാദമായിരുന്നു.
ബോളിവുഡ് താരങ്ങളായ അര്ജ്ജുന് കപൂര്‍, റണ്വീര് സിംഗ് സംവിധായകന് കരണ്‍ ജോഹര്‍ എന്നിവരാണ് പരസ്യമായി തെറി വിളിച്ചത്. ഇതിനു ഇവര്‍ക്ക് പണി കിട്ടുകയും ചെയ്തു. മുംബൈയിലെ വര്‍ളിയില്‍ നടന്ന ഒരു കോമഡി ഷോ മത്സരത്തിനിടെയാണ് ഇവര്‍ പരസ്യമായി അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചത്. ഇതിനെതിരെ വിവാദങ്ങളും പരാതികളും ഉയര്‍ന്നപ്പോള്‍ പോലീസിനു നടപടിയെടുക്കാതെ പറ്റുമോ..

പരാതി കിട്ടിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവര്‍ക്കെതിരെ അന്വേഷണത്തിനു ഉത്തരവിട്ടു. സര്‍ക്കാര്‍ സദാചാര പോലീസാകാന്‍ ശ്രമിക്കില്ലെന്നും എന്നാല്‍ ആഭാസകരമാണെന്നു കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര മന്ത്രി വിനോദ് താവ്ഡേ അറിയിച്ചിട്ടുണ്ട്.
മുംബൈയിലെ ബ്രാഹ്മണ് ഏക്താ സേവ ശാന്ത എന്ന സംഘടനയുടെ പ്രസിഡന്റായ അകിലേഷ് തിവാരിയാണ് ഇവര്‍ക്കെതിരെ പരാതി കൊടുത്തത്. താരങ്ങളുടെ പരസ്യമായ തെറിവിളി വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications