ഭാര്യ ഓട്ടോയിലിടിച്ച ലംബോര്‍ഗിനിയുമായി ബിജെപി എംഎല്‍എ
മുംബൈ: ബിജെപി എംഎല്‍എ നരേന്ദ്ര മെഹ്തയുടെ ഭാര്യ പുതുപുത്തന്‍ ലംബോര്‍ഗിനി കാര്‍ ഓട്ടോറിക്ഷയിലിടിച്ചത് കഴിഞ്ഞവര്‍ഷം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഭര്‍ത്താവ് പിറന്നാള്‍ സമ്മാനമായി നല്‍കിയ 5.5 കോടി രൂപയുടെ കാര്‍ ആണ് സുമന്‍ ആദ്യ ഓട്ടത്തില്‍ തന്നെ ഓട്ടോറിക്ഷയില്‍ ഇടിപ്പിച്ച് വാര്‍ത്തയിലിടം നേടിയത്.
ഇതേ കാര്‍ വീണ്ടും ദേശീയമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. മഞ്ഞനിറത്തിലുള്ള ലംബോര്‍ഗിനി കാറുമായി എംഎല്‍എ നിയമസഭയിലെത്തിയതാണ് വാര്‍ത്താപ്രാധാന്യം നേടിയത്. ഒരു എംഎല്‍എ ഇത്രവിലകൂടിയ കാറുമായി നിയമസഭയിലെത്തുന്നത് മഹാരാഷ്ട്രയില്‍ ഇതാദ്യമായാണെന്നാണ് ചിലര്‍ പറയുന്നത്.

എന്തായാലും മാധ്യമങ്ങള്‍ തന്റെ കാറിനെ ശ്രദ്ധിച്ചെന്ന് മനസിലാക്കിയ ഉടന്‍ എംഎല്‍എ കാറുമായി സ്ഥലംവിടുകയും ചെയ്തു. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ബിസിനസുകാരനായ നരേന്ദ്ര മെഹ്ത രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. ബിജെപിക്കുവേണ്ടി മത്സരിച്ച ഇദ്ദേഹം 2014ല്‍ നിയമസഭയിലെത്തുകയും ചെയ്തു. നേരത്തെ മിര ഭയാന്ദറിലെ മേയറായിരുന്ന മെഹ്ത് പിന്നീട് ഇവിടെനിന്നുതന്നെയാണ് മത്സരിച്ചത്.












Click it and Unblock the Notifications