കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും സച്ചിന്‍ പൈലറ്റിന് ഒപ്പമായിരുന്നു, പക്ഷെ പാര്‍ട്ടിയാണ് വലുത്; വോട്ട് കോണ്‍ഗ്രസിനെന്നും എംഎല്‍എ

Google Oneindia Malayalam News

ജയ്പൂര്‍: ആഗസ്ത് 14-ാം തിയതി നിയമസഭാ സമ്മേളനം ചേരാനിരിക്കെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം ആരംഭിച്ച സച്ചിന്‍ പൈലറ്റുമായി അനുനയ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള താല്‍പര്യം സച്ചിന്‍ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത്. ചര്‍ച്ചകളില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

സച്ചിന്‍ പൈലറ്റിന്‍റെ കാര്യത്തില്‍ ദേശീയ നേതൃത്വം എന്ത് തീരുമാനം എടുക്കുന്നോ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചിരിക്കുന്നത്. നേരത്തെ പൈലറ്റിനെതിരെ നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്ന ഗെലോട്ട് ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെ നിലപാട് മയപ്പെടുത്തി മുന്നോട്ട് വരികയായിരുന്നു.

വലിയ പിന്തുണ

വലിയ പിന്തുണ

സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രിനകത്ത് ഇപ്പോഴും വലിയ പിന്തുണയുണ്ടെന്നാണ് ഗെലോട്ട് ക്യാംപില്‍ കഴിയുന്ന എംഎല്‍എമാര്‍ തന്നെ പറയുന്നത്. പക്ഷെ ആ പിന്തുണ അദ്ദേഹം പാര്‍ട്ടിയോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമെ ലഭിക്കുകയുള്ളുവെന്നും പ്രശാന്ത് ഭൈരവ പറയുന്നു. സച്ചിൻ പൈലറ്റിന് താൻ വിചാരിക്കുന്നതിലും കൂടുതൽ അണികള്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പാര്‍ട്ടിയോടൊപ്പം

പാര്‍ട്ടിയോടൊപ്പം

പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റിന് 40 മുതൽ 45 വരെ എം‌എൽ‌എമാരുടെ പിന്തുണ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് സച്ചിന്‍ പൈലറ്റിന്‍റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവായിരുന്നു ഭൈരവ ജയ്സാല്‍മീറില്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബിജെപി ശ്രമിച്ചു

ബിജെപി ശ്രമിച്ചു

മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റും 18 എം‌എൽ‌എമാരും വിമത നീക്കം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചു. ഇതോടെയാണ് സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്നവര്‍ തന്നെ അദ്ദേഹത്തെ ആദ്യം ഉപേക്ഷിക്കാന്‍ തുടങ്ങിയതെന്നും കോൺഗ്രസ് എം‌എൽ‌എ പറഞ്ഞു.

അദ്ദേഹത്തിന് അറിയില്ല

അദ്ദേഹത്തിന് അറിയില്ല

'സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിലുണ്ടായിരുന്നു. എന്നാല്‍ ഇതേ കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം നമ്മളെപ്പോലുള്ള ആളുകളിൽ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അപ്പോള്‍ 19 അല്ല, 40 പേരുടെ പിന്തുണ ഉണ്ടായിരിക്കും. പക്ഷേ അദ്ദേഹം ഞങ്ങളിൽ നിന്ന് ഉപദേശം സ്വീകരിച്ചില്ല. മറ്റാരെങ്കിലും അദ്ദേഹത്തിന് പിന്നില്‍ കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു'-ഭൈരവ പറഞ്ഞു

ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്

ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്

അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്. പക്ഷേ ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യില്ലെന്ന് ഇതിനർത്ഥമില്ല. കോൺഗ്രസിന് ഞങ്ങൾ 100 ശതമാനം വോട്ട് ചെയ്യും. പാര്‍ട്ടിയോടൊപ്പമാണ് ഞങ്ങള്‍. വരാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിനെ സൂചിപ്പിച്ചു കൊണ്ട് എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തെ പ്രതിസന്ധിയിൽ ബിജെപിയ്ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാറിന് അശ്വാസം

സര്‍ക്കാറിന് അശ്വാസം

അതേസമയം, അശോക് ഗെലോട്ട് സര്‍ക്കാറിന് അശ്വാസകരമാവുന്ന തീരുമാനം ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള ആറ് എംഎൽഎമാരും പാർട്ടി വിട്ടു കോൺഗ്രസിൽ ലയിച്ച നടപടി ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ബിഎസ്പിയും ബിജെപി നേതാവ് മദന്‍ ദിലാവറും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

Recommended Video

cmsvideo
Priyanka Gandhi is going to take a break from politics | Oneindia Malayhalam
തുടര്‍ന്നും കേള്‍ക്കും

തുടര്‍ന്നും കേള്‍ക്കും

ആറ് എംഎല്‍എമാര്‍ക്കും നിയമസഭാ സ്പീക്കര്‍ സിപി ജോഷിക്കും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബെഞ്ച് കേസ് തുടര്‍ന്നും കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകരം പതിനൊന്നിന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും സിംഗിള്‍ ബെഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍ ആറ് എംഎല്‍എമാരായിരുന്നു ബിഎസ്പിക്കുള്ളത്. ഇവര്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പാര്‍ട്ടി വിപ്പും പുറപ്പെടുവിച്ചു.

കോണ്‍ഗ്രസിന്‍റെ വാദം

കോണ്‍ഗ്രസിന്‍റെ വാദം

‌ആര്‍ ഗുധ, ലഖന്‍ സിങ്, ദീപ് ചന്ദ്, ജെഎസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവരാണ് ബിഎസ്പി ടിക്കറ്റില്‍ ജയിച്ച് കോണ്‍ഗ്രസില്‍ ലയിച്ചത്. ഇവരുടെ കൂടി പിന്തുണയിലാണ് രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം ഉയര്‍ത്തിയത്. സഭയിലെ പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് കോണ്‍ഗ്രസിന്റെയും ഈ ആറ് എംഎല്‍എമാരുടെയും വാദം.

ബിഎസ്പിയുടെ വാദം

ബിഎസ്പിയുടെ വാദം


എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നാണ് ബിഎസ്പിയുടെ വാദം. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചു വരുത്തുന്ന നീക്കമാണെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര നല്‍കിയിട്ടുള്ള വിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

വിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെ എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത ആവശ്യപ്പെട്ട് ബിഎസ്പിയും ബിജെപിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി എസ്‌സി മിശ്ര സമർപ്പിച്ച ഹരജിയിൽ ലയനം നിഷേധിക്കുകയും എം‌എൽ‌എമാർ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അയോഗ്യതയ്ക്ക് അര്‍ഹരാണെന്നുമാണ് വാദിക്കുന്നത്.

പെരിയാറില്‍ വെള്ളപ്പൊക്കം; ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം, ചൊവ്വാഴ്ചവരെ മഴ കനക്കുംപെരിയാറില്‍ വെള്ളപ്പൊക്കം; ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം, ചൊവ്വാഴ്ചവരെ മഴ കനക്കും

English summary
MLA From Gehlot Camp Says i was with sachin pilot but Congress is important than anything
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X