• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കയില്‍ നിന്നെത്തിയ എംഎല്‍എ ആഘോഷങ്ങളില്‍ പങ്കെടുത്ത് അടിച്ചുപൊളിച്ചു, ഒടുവില്‍ മുട്ടന്‍പണിയും

ഹൈദരാബാദ്: ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കയില്‍ നിന്നെത്തിയിട്ടും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയ തെലങ്കാന എംഎല്‍എയ്ക്ക് നോട്ടീസ്. ആസിഫാബാദ് ജില്ലാ കളക്ടറാണ് എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കിയത്. ഇദ്ദേഹം നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ പാര്‍ട്ടി അണികളുമായി സംവദിക്കുകയും വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു. ട്രെയിനില്‍ യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയായ ടിആര്‍എസിലെ അംഗമാണ് ഇദ്ദേഹം 3000 പേര്‍ പങ്കെടുത്ത ഒരു അമ്പലത്തിലെ പരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഖാഗസ്‌കര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സില്‍ അംഗങ്ങളുമായി ഇടപഴകുന്നുമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയ എംഎല്‍എയും ഭാര്യയും ചൊവ്വാഴ്ചയാണ് മടങ്ങിയെത്തിയത്. വന്നതിന് ശേഷം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് സമ്മതപത്രത്തില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രവൃത്തികളാണ് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

സെക്കന്തരബാദില്‍ നിന്ന് ഇദ്ദേഹം ഖാഗസ്‌നഗറിലേക്ക് തെലങ്കാന എക്‌സ്പ്രസില്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടെ സ്വീകരിക്കാനെത്തിയ പാര്‍ട്ടി അനുയായികള്‍ക്ക് അദ്ദേഹം ഹസ്തദാനം നല്‍കിയിട്ടുമുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമാണ് എംഎല്‍എ കാറ്റില്‍ പറത്തിയത്.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ 283 കേസുകള്‍ പോസിറ്റീവായി. ഇന്ന് മാത്രം 34 കേസുകളാണ് സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ രാജ്യത്ത് മരണപ്പെട്ടപ്പോള്‍ 23 പേര്‍ക്ക് രോഗം ഭേദമായി. 255 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കര്‍ണാടകയില്‍ പുതിയ മൂന്നു പോസിറ്റീവ് കേസുകളൈാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ കൊറോണ ബാധിതര്‍ 18. കര്‍ണാടകയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ആരോഗ്യ മന്ത്രി ബി ശ്രീരാമലു പറഞ്ഞു.

ഇതിനിടെ വൈറസ് പോസിറ്റീവായ ഗായിക കനിക കപൂറിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. ബ്രിട്ടനില്‍ നിന്ന് വന്നതിന് പിന്നാലെ ഇവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. യുപിയില്‍ 23 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥരീകരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടി.ദില്ലിയില്‍ നിന്നും പുറപ്പെട്ട രാമകുണ്ടത്തിലേക്കുള്ള എപി സമ്പര്‍ക്കക്രാന്തി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന എട്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മാര്‍ച്ച് 13നാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.

English summary
MLA from Telangana Who Returned From US Has Been Issued A notice By The District Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more