കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കാൻ കോൺഗ്രസ്;ജിഗ്നേഷ് വർക്കിംഗ് പ്രസിഡന്റാകും?കനയ്യയ്ക്കൊപ്പം സിപിഐയിലെ പ്രമുഖരും കോൺഗ്രസിലേക്ക്

Google Oneindia Malayalam News

ദില്ലി; അടുത്ത വർഷം ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ദേശീയ തലത്തിൽ വൻ തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസിനെ സംബന്ധിച്ച് അതുകൊണ്ട് തന്നെ ഇവിടങ്ങളിലെല്ലാം ജീവൻമരണ പോരാട്ടമാണ്. ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ ഇതിനോടകം തന്നെ ശക്തമായ പ്രവർത്തനങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.മാത്രമല്ല പ്രിയങ്കയെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് പാർട്ടി. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബിൽ മുതിർന്ന നേതാവ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ദളിത് നേതാവായ ചരൺജിത്ത് സിംഗ് ചന്നിയെ നിയമിച്ചു. ദളിത് വോട്ടുകൾ ഏറെ നിർണായകമായ സംസ്ഥാനമാണ് പഞ്ചാബ്.

1

സമാന രീതിയിൽ പല അറ്റകൈ പ്രയോഗങ്ങളും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് നടത്തിയേക്കുമെന്നാണ് സൂചന. പ്രത്യേകിച്ച് യുവ മുഖങ്ങളെ അണി നിരത്തി കൊണ്ടായിരിക്കും പാർട്ടി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടേക്കുകയെന്നാണ് റിപ്പോർട്ടുകൾ. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിർദ്ദേശം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും രാഹുൽ ഗാന്ധിയ്ക്ക് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നരേന്ദ്ര മോദിയുടെ കോട്ടയായ ഗുജറാത്തിലും അപ്രതീക്ഷിത നീക്കത്തിന് തയ്യാറെടുക്കുകയാണ് ഹൈക്കമാന്റ് നേതൃത്വം എന്നാണ് വിവരം.

2

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. 77 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് ബി ജെ പിയെ ഞെട്ടിച്ചത്. ഇത്തവണ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. കൊവിഡ് ഉൾപ്പെടെയുള്ള വിഷയയങ്ങളിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ മുഖ്യമന്ത്രിയെ തന്നെ മാറ്റി സർക്കാരിൽ വൻ അഴിച്ചു പണിയും ബി ജെ പി നേതൃത്വം നടത്തിയിട്ടുണ്ട്. ഇതെല്ലാം ആയുധമാക്കി ആഞ്ഞ് പണിയെടുത്താൻ സംസ്ഥാന ഭരണം ഇക്കുറി പിടിച്ചെടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. മോദിയുടെ ഗുജറാത്തിലെ ബിജെപിയുടെ പരാജയം പാർട്ടിക്ക് വലിയ ഊർജം പകരുമെന്നും കോൺഗ്രസ് കരുതുന്നു.

3

എന്നാൽ മികച്ച നേതൃത്വത്തിന്റെ അഭാവമാണ് സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ ഘട്ടത്തിൽ യുവ എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയെ പാർട്ടിയിൽ എത്തിച്ച് നിർണായക പദവി നൽകാനാണ് കോൺഗ്രസ് ആലോചനയെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

4

ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ ചെയർമാനും സിപിഐ നേതാവുമായ കനയ്യ കുമാറിനൊപ്പം ഉടൻ തന്നെ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ ശക്തമായിരുന്നു. ഈ മാസം 28 ന് ഭഗത് സിംഗിന്റെ ജൻമവാർഷിക ദിനത്തിൽ ഇരുവരും കോൺഗ്രസിൽ ചേർന്നേക്കുമെന്നായിരുന്നു വാർത്തകൾ.

5

എന്നാൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഇരുവരും കോൺഗ്രസിൽ ഔദ്യോഗികമായി ചേരുമെന്നും ജിഗ്നേഷിനെ പിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിക്കുമെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദ്ദിക്ക് പട്ടേൽ, ഡോ തുഷാർ ചൗധരി, ജോ കർസൻദാസ് സോണി എന്നിവർ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് കാരണമായ പട്ടേൽ സമുദായങ്ങളുടെ പിന്തുണ ഇത്തവണയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കഴിഞ്ഞ വർഷം ഹാർദ്ദിക്കിനെ രാഹുൽ ഗാന്ധി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.

'ഇതാണ് റിയൽ മാസ്'.. ആരാധകരെ ത്രില്ലടിപ്പിച്ച് പൃഥ്വിക്കൊപ്പം മോഹൻലാൽ.. ചിത്രങ്ങൾ വൻ വൈറൽ

6

തുടർന്ന് നിരവധി സമുദായാംഗങ്ങൾ കോൺഗ്രസിൽ ചേർന്നിരുന്നു. സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചാൽ ഇത്തവണയും നേട്ടം കൊയ്യാൻ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ഒപ്പം ദളിത് പിന്തുണ കൂടി ഉറപ്പാക്കാനാണ് ജിഗ്നേഷ് മേവാനിയെ കൂടി വർക്കിംഗ് പ്രസിഡന്റായി നിയമിക്കുന്നത്. ജിഗ്നേഷിന്റെ നിയമനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

7

അതേസമയം മേവാനിയുടെ കോൺഗ്രസ് പ്രവേശം സജീവ ചർച്ചയാകുമ്പോഴും ഇതുവരെ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഗുജറാത്തിലെ വഡ്ഗാം സീറ്റിൽ നിന്നുള്ള എംഎൽഎയായ മേവാനി 2017 ൽ 19696 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.
അന്ന് മേവാനിക്കെതിരെ കോൺഗ്രസ് ആരേയും മത്സരിപ്പിച്ചിരുന്നില്ല. അതിനിടെ കനയ്യ കുമാറിനും കോൺഗ്രസ് വലിയ പദവികൾ ബിഹാർ കോൺഗ്രസിൽ നൽകിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഹാറിൽ നിലവിൽ കനത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്.

8

ഇക്കഴിഞ്ഞ ലോക്സഭ ,നിയമസഭ തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി പാർട്ടി നേരിട്ടിരുന്നു. ലോക്സഭയിലേക്ക് ആകെ ഒരു സീറ്റിലായിരുന്നു പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. നിയമസഭയിൽ 19 സീറ്റിലും. ഈ ഘട്ടത്തിൽ പാർട്ടിയുടെ തിരിച്ചുവരവിന് വലിയ മാറ്റങ്ങൾ തന്നെ സംസ്ഥാന കോൺഗ്രസിൽ നടപ്പാക്കേണ്ടതുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 2025 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കനയ്യയ്ക്ക് സുപ്രധാന പദവി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം കനയ്യയ്ക്കൊപ്പം മറ്റ് ചില പ്രമുഖരും സിപിഐയിൽ നിന്ന് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

9

അതേസമയം കനയ്യ കോൺഗ്രസിലേക്ക് എന്ന് കോൺഗ്രസ് വൃത്തങ്ങൾ ആവർത്തിക്കുമ്പോഴും എന്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിക്കാത്തതെന്നാണ് ഇപ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ ഇതിനോടകം തന്നെ രണ്ട് തവണ രാഹുൽ ഗാന്ധിയുമായി കനയ്യ കുമാർ കൂടിക്കാഴ്ച നടത്തിയെന്നുള്ള വാർത്തകൾ വന്നിരുന്നു. കനയ്യയുടെ പാർട്ടി പ്രവേശം സജീവമായി തന്നെ ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴും ഇത് സംബന്ധിച്ച് മൗനം തുടരുകയാണ് കനയ്യ. എന്നാൽ കനയ്യ കുമാർ ഏ്ത് പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞത്. കനയ്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
MLA Jignesh Mevani May be appointed As Gujarat PCC working president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X