പ്രണയാഭ്യർത്ഥന നിരസിച്ചു, എംഎൽഎയുടെ മകളെ സഹപാഠി കുത്തിപരിക്കേൽപ്പിച്ചു !!!
സഹപാഠി രാജേഷ് (23) ആണ് കോളേജിന് അടുത്ത് വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ചത്.
പൂനെ: ബിജെപി എംഎല്‍എയുടെ മകളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ ആക്രമിച്ച സഹപാഠിയെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. കൈയ്ക്ക് വെട്ടേറ്റ പെണ്‍കുട്ടി ചികിത്സയില്‍ ആണ്.

പൂനെ എംഎല്‍എയുടെ മകളും എംബിഎ വിദ്യാര്‍ത്ഥിയുമായ അശ്വനിയ്ക്കാണ് കുത്തേറ്റത്. പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്ന സഹപാഠി രാജേഷ് (23) ആണ് കോളേജിന് അടുത്ത് വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ചത്.
രാജേഷ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അശ്വിനി നിരസിച്ചിരുന്നു. ഇതിലുള്ള ദേഷ്യം കൊണ്ടാണ് കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തിയത് എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കുത്തേറ്റ അശ്വിനി ചികിത്സയിലാണ്.












Click it and Unblock the Notifications