കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന്റെ ശിവസേന വട്ടപ്പൂജ്യമാകും; നാല് എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാംപിലേക്ക്..?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്കിന് സാധ്യത. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ നാല് എം എല്‍ എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേരാന്‍ താനുമായി ബന്ധപ്പെട്ടിരുന്നതായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ അവകാശപ്പെട്ടു.

ഇനി ശിവസേന ഇല്ല എന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം ഏതാണ്ട് അവസാനിച്ച മട്ടാണ് എന്നും നാരായണ്‍ അവകാശപ്പെട്ടു. പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തി ശിവസേനയെ പിളര്‍ത്തിയാണ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായത്. ബി ജെ പി പിന്തുണയും ഏക്‌നാഥ് ഷിന്‍ഡെയ്ക്കുണ്ടായിരുന്നു.

1

ശിവസേന ഇപ്പോള്‍ നിലവിലില്ല എന്നും 56 എം എല്‍ എമാരില്‍ അഞ്ചോ ആറോ എം എല്‍ എമാര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും നാരായണ്‍ റാണെ പറഞ്ഞു. വൈകാതെ തന്നെ അവരും ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ചേരും അവരെല്ലാം പുറത്തേക്കുള്ള വഴിയിലാണ്. നാല് എം എല്‍ എമാര്‍ തന്നോട് ഇതിനോടകം ബന്ധപ്പെട്ട് കഴിഞ്ഞുവെന്നും നാരായണ്‍ റാണെ പറഞ്ഞു.

അശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മിഅശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മി

2

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് 'ജ്വലിക്കുന്ന പന്തം' ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്നാണ് പേര്. രണ്ട് വാളുകളും ഒരു പരിചയും ആണ് ഈ വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

3

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് 'ജ്വലിക്കുന്ന പന്തം' ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്നാണ് പേര്. രണ്ട് വാളുകളും ഒരു പരിചയും ആണ് ഈ വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി

4

മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ പതനത്തോടെയാണ് ശിവസേനയില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉടലെടുത്തത്. ശിവസേന മതേതര സര്‍ക്കാരില്‍ ഭാഗമായതില്‍ പ്രതിഷേധിച്ചാണ് ഏക്‌നാഥ് ഷിന്‍ഡെയും സംഘവും പാര്‍ട്ടി പിളര്‍ത്തിയത്. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അധികാര തര്‍ക്കവും ഉടലെടുക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് ബിരിയാണി വിതരണം; മധ്യപ്രദേശില്‍ കാലുറപ്പിക്കാന്‍ ഒവൈസിപാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് ബിരിയാണി വിതരണം; മധ്യപ്രദേശില്‍ കാലുറപ്പിക്കാന്‍ ഒവൈസി

5

ഇതിന് പിന്നാലെ ശിവസേനയിലെ എം പിമാരും എം എല്‍ എമാരും ഇരുവിഭാഗത്തിനും ഒപ്പം ചേരുകയും ചെയ്തു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും നിലവിലെ തര്‍ക്കത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പേരും ചിഹ്നവുമാണ് ഇരുകക്ഷികള്‍ക്കും ഇനി ഉപയോഗിക്കാനാകുക.

English summary
MLA's from Uddhav Thackeray-led Shiv Sena likely to defect again in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X