കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്ത് തിളച്ച് മറിഞ്ഞ് കർണാടക രാഷ്ട്രീയം, അകത്ത് യോഗയും ചെയ്ത് സുഖിച്ച് വിമത എംഎൽഎമാർ, ചിത്രങ്ങൾ!

Google Oneindia Malayalam News

മുംബൈ: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ഇന്ന് രാജി വെച്ചതോടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലം പതിക്കുമെന്നുറപ്പായിരിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകര്‍, എംടിബി നാഗരാജ് എന്നിവരാണ് ഇന്ന് രാജി വെച്ചത്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നേരത്തെ രാജി വെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ദില്ലിക്ക് പോയപ്പോഴാണ് ഇവിടെ രണ്ട് പേര്‍ കൂടി രാജി വെച്ചിരിക്കുന്നത്.

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ എത്തിയ ഡികെയ്ക്ക് അകത്ത് കടക്കാനായില്ല. ഡികെയെ കാണാന്‍ വിമത എംഎല്‍എമാര്‍ കൂട്ടാക്കിയില്ല. ആറ് മണിക്കൂറോളം ഹോട്ടലിന് പുറത്ത് തുടര്‍ന്ന ഡികെയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

congress

പുറത്ത് കര്‍ണാടക രാഷ്ട്രീയം തിളച്ച് മറയുമ്പോള്‍ ഹോട്ടലിന് അകത്ത് വിമത എംഎല്‍എമാര്‍ സുഖവാസത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ ആണ് കോണ്‍ഗ്രസിലേയും ജെഡിഎസിലേയും എംഎല്‍എമാര്‍ കഴിയുന്നത്. ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരുവിലെ പ്രസ്റ്റീജ് ഗോള്‍ഫ് ഷെയര്‍ ക്ലബ്ബിലും കഴിയുന്നുണ്ട്. രണ്ടിടത്ത് നിന്നുളള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

മുംബൈയിലെ ഹോട്ടലില്‍ 11 വിമത എംഎല്‍എമാര്‍ യോഗ പരിശീലനത്തിലാണ്. ഇവര്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകയായ പല്ലവി ഘോഷാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ബിജെപിയുടെ വലയില്‍ വീഴാതിരിക്കാനാണ് ജെഡിഎസ് തങ്ങളുടെ എംഎല്‍എമാരെ ബംഗളുരുവിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ ഹോട്ടലിന് സമീപത്തുളള ക്ഷേത്രത്തില്‍ സദ്യ കഴിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

English summary
MLAs of Congress and JDS in Karnataka enjoys food and yoga amid crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X