നിയമസഭാ പ്രസംഗം ഫേസ്ബുക്കില്‍ ലൈവ്; എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു
ദിസ്പുര്‍: തന്റെ നിയമസഭാ പ്രസംഗം ഫേസ്ബുക്കില്‍ ലൈവായി പുറത്തുവിട്ട എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. അസം എംഎല്‍എ അമിനുള്‍ ഇസ്ലാമിനെ സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയാണ് മൂന്നു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. എംഎല്‍എ നിയമസഭാ നടപടിക്ക് വിരുദ്ധമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
എത്തിക്‌സ് കമ്മറ്റി അമിനുള്‍ ഇസ്ലാമിന്റെ പ്രവര്‍ത്തി പരിശോധിച്ച് നടപടിക്ക് നിര്‍ദ്ദേശിച്ചെന്നും ആ നടപടി താന്‍ അംഗീകരിക്കുകയാണെന്നും ഗോസ്വാമി പറഞ്ഞു. ഫിബ്രുവരി എട്ടുവരെ എംഎല്‍എ നിയമസഭയ്ക്ക് പുറത്ത് നില്‍ക്കണം. ഉടനടി അദ്ദേഹം പുറത്തുപോകണമെന്നും ഗോസ്വാമി നിയമസഭയില്‍വെച്ച് ഉത്തരവിട്ടു.

നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു പ്രൈവറ്റ് വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ കഴിഞ്ഞദിവസമായിരുന്നു എംഎല്‍എ പ്രസംഗം പരസ്യമാക്കിയത്. സംഭവത്തില്‍ അമിനുള്‍ ഇസ്ലാം മാപ്പെഴുതി നല്‍കിയിട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്നും എന്നാല്‍, ഭാവിയില്‍ നിയമസഭാ പ്രസംഗങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ലൈവായി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.
മുതിര്‍ന്ന എംഎല്‍എ ആയ അമിനുള്‍ ഇസ്ലാമിന്റെ പ്രവര്‍ത്തി നിയമസഭാ എത്തിക്‌സിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ പിന്നീട് അറിയിച്ചു. എംഎല്‍എമാര്‍ ഇത്തരം നടപടികളില്‍ നിന്നും മാറിനില്‍ക്കണം. നിയമസഭാ പ്രവര്‍ത്തനങ്ങളുടെ അന്തസ്സ് കാത്തു സൂക്ഷിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.












Click it and Unblock the Notifications