'ജഗന്‍റെ നാമത്തില്‍'.. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് ആന്ധ്ര എംഎല്‍എ, പക്ഷേ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എ. ബുധനാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് നെസ്സൂരില്‍ നിന്നുള്ള എംഎല്‍എയായ കെ ശ്രീധരന്‍ റെഡ്ഡി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ശ്രീധര്‍ റെഡ്ഡിയുടെ സത്യപ്രതിജ്ഞ അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറിയില്ല.

എംഎല്‍എമാര്‍ക്ക് ദൈവ നാമത്തിലോ ദൈവ വിശ്വാസമില്ലാത്തവര്‍ ദൃഡപ്രതിജ്ഞയോ ആണ് ചെയ്യാറുള്ളത്.മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.എന്നാല്‍ ശ്രീധര്‍ റെഡ്ഡി ജഗന്‍റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാല്‍ പ്രോ ടേം സ്പീക്കറായ സാംബംഗി അപ്പല നായിഡു ശ്രീധര്‍ റെഡ്ഡിയുടെ സത്യപ്രതിജ്ഞ അംഗീകരിച്ചില്ല. ഇതോടെ ശ്രീധരന്‍ ദൈവനാമത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം മുന്‍പ് ടിഡിപി എംഎല്‍എമാര്‍ എന്‍ടി രാമ റാവുവിന്‍റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞു. ജഗന്‍ മോഹന്‍ റെഡ്ഡി തന്‍റെ ദൈവമാണ്, അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്‍റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. രാഷ്ട്രീയ പശ്ചാത്തലമോ സാമ്പത്തിക പശ്ചാത്തലമോ ഇല്ലാത്ത തന്നെ രണ്ട് തവണ എംഎല്‍എ ആക്കിയത് ജഗന്‍ മോഹന്‍ റെഡ്ഡിയാണെന്നും ശ്രീധര്‍ റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications