Get Updates
Get notified of breaking news, exclusive insights, and must-see stories!

കമന്റടിച്ച 15പേരെ എംഎല്‍എ അടിച്ചുവീഴ്ത്തി

ഇന്‍ഡോര്‍: പാര്‍ക്കില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കമന്റടിച്ച 15 പേരെ എം എല്‍ എയും സംഘവും അടിച്ചു വീഴ്ത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മലഹര്‍ഗഞ്ച് പോലീസ് സ്‌റ്റേഷന് സമീപത്തെ രുഗ്മിണി പാര്‍ക്കിലായിരുന്നു എം എല്‍ എയുടെ പ്രകടനം. ബി ജെ പി എം എല്‍ എ സുദര്‍ശന്‍ ഗുപ്തയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കമന്റടിച്ചവരെ അടിച്ചത്.

പാര്‍ക്കില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ എം എല്‍ എയുടെ പക്കല്‍ പരാതിയുമായി എത്തുകയായിരുന്നു. തന്നെയും സ്‌കൂള്‍ കുട്ടികളെയും ചിലര്‍ അസഭ്യം പറയുന്നു എന്ന് ഇവര്‍ എം എല്‍ എയോട് പറഞ്ഞു. മലഹര്‍ഗഞ്ചിലെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുകയാണ് ഇവരെന്ന് എം എല്‍ എ പറഞ്ഞു. ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പരാതിയുണ്ട്.

madhya-pradesh

എന്നാല്‍ സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ് എന്നതിന്റെ ഉദാഹരണമായിട്ടാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ സംഭവത്തെ കാണുന്നത്. പോലീസിന്റെ മൂക്കിന് കീഴില്‍ മയക്കുമരുന്ന് വില്‍പന പൊടിപൊടിക്കുകയാണ് എന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. ബി ജെ പി സര്‍ക്കാരാണ് മധ്യപ്രദേശ് ഭരിക്കുന്നത്.

എം എല്‍ എ നിയമം കയ്യിലെടുത്തത് ശരിയായില്ല എന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിയമം നിര്‍മിക്കേണ്ട എം എല്‍ എ തന്നെ നിയമം കയ്യിലെടുത്തിരിക്കുകയാണ്. പോലീസിനെ വിളിച്ചുവരുത്തി അക്രമികളെ കൈമാറുകയായിരുന്നു വേണ്ടിയിരുന്നത്. സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലഹര്‍ഗഞ്ച് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആദിത്യ പ്രതാപ് സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+