പോലീസുകാരനെ തല്ലുമെന്ന് പരസ്യമായി പറഞ്ഞ എംഎല്‍എ വിവാദത്തില്‍
ചന്ദൗലി: ഒരു കോളേജില്‍ നടന്ന പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ എംഎല്‍എ വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം. പ്രദേശത്തെ എല്‍ബിഎ കോളേജില്‍ ഇരു വിഭാഗം വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ അടി നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
എന്നാല്‍, പോലീസ് കോളേജിന്റെ പടിവാതില്‍ ചവിട്ടിയാല്‍ അടിവീഴുമെന്നായിരുന്നു സമാജ് വാദി പാര്‍ട്ടി എംഎല്‍എ മനോജ്കുമാര്‍ സിങ്ങിന്റെ ഭീഷണി. കോളേജില്‍ അടിയുണ്ടാക്കിയ സംഘടനകളില്‍ ഒന്ന് എസ്പിയുമായി ബന്ധമുള്ള വിദ്യാര്‍ഥി സംഘടനയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിയുടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എംഎല്‍എ.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളും സ്ഥലത്തുള്ളപ്പോഴാണ് എംഎല്‍എ പരസ്യമായി ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍വെച്ച് ഭീഷണി മുഴക്കിയിട്ടും എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എയുടെ ഭീഷണി സമാജ് വാദി പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
അനുനയത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിനു പകരം എംഎല്‍എ കൈയ്യൂക്ക് കാണിക്കാന്‍ ശ്രമിച്ചത് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യത്തിനിടയാക്കി. എംഎല്‍എക്കെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടിയുണ്ടാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ കക്ഷികള്‍ വിഷയം ഏറ്റെടുത്തതോടെ ഏതുവിധേനയും പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സമാജ് വാദി പാര്‍ട്ടി.












Click it and Unblock the Notifications