Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്തംബര്‍ 12 ന് വിവാഹം.. എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി!

വിവാഹത്തിന് ഒരാഴ്ച മുൻപ് എംഎൽഎയുടെ പ്രതിശ്രുത വധു ഒളിച്ചോടി. തമിഴ്നാട്ടിലെ ഭവാനിസാഗർ എംഎൽഎ ഈശ്വരന്റെ പ്രതിശ്രുത വധുവാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഈശ്വരനും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയായ ആർ സന്ധ്യയുമായുള്ള വിവാഹം സെപ്റ്റംബർ 12 ന് ആയിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്.

shadowmla-1536067981.jpg

ഈ റോഡിലെ ബെന്നാരി അമ്മൻക്ഷേത്രത്തിൽ വെച്ച് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കെയാണ് വധു ഒളിച്ചോടിയത്.
കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലേക്കാണെന്നു പറഞ്ഞാണ് സന്ധ്യ സ്വന്തം വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ സത്യമംഗലത്തുള്ള സഹോദരിയുടെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതി നല്കുകയായിരുന്നു.

അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് തിരുപ്പൂർ സ്വദേശിയായ യുവാവിനൊപ്പം സന്ധ്യ ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു. യുവാവും സന്ധ്യയും തമ്മിൽ പ്രണയമായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ മൊഴി നല്കിയിട്ടുണ്ട്.

എന്നാൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ എംഎൽഎ ഈശ്വരന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം തുടങ്ങിയവരുൾപ്പെടെ മന്ത്രിമാരും എഎൽഎമാരും വിവാഹത്തിന് എത്താൻ തയ്യാറെടുത്തിരിക്കെയാണ് ഈ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+