കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രേതബാധ പേടിച്ചു MLAമാർ | Oneindia Malayalam

ജയ്പൂർ: പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്ന കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരികൾ തന്നെ പറയുകയാണ് പ്രേതങ്ങളുണ്ടെന്ന്. അതും സംസ്ഥാനത്തിന്റെ ഭരണസിരകേന്ദ്രമായ സെക്രട്ടേറിയറ്റിൽ. രാജസ്ഥാനിലാണ് സംഭവം. സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്നും ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്നും രാജസ്ഥാന്‍ എംഎല്‍എമാരുടെ പരാതി.

സെക്രട്ടേറിയറ്റ് മന്ദിരം നില്‍ക്കുന്ന സ്ഥലം മുമ്പ് ശ്മശാനമായിരുന്നുവെന്നും ഗതികിട്ടാത്ത ആത്മാക്കള്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടാവുമെന്നുമാണ് എംഎല്‍എമാരുടെ ഭയം. 2001 ലാണ് ഇവിടെ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മിച്ചത്. രണ്ട് എംഎല്‍എമാരുടെ അകാല മരണത്തെത്തുടര്‍ന്നാണ് മറ്റ് എംഎല്‍എമാര്‍ പ്രേതബാധ ആരോപിക്കുന്നത്.

മുമ്പ് സ്മശാനം

മുമ്പ് സ്മശാനം

നഥ്ഡ്വാര എംഎല്‍എ കല്യാണ്‍ സിങും മംഗളഗഢ് എംഎല്‍എ കീര്‍ത്തി കുമാരിയുമാണ് അടുത്തടുത്ത് മരിച്ചത്. സെക്രട്ടേറിയറ്റ് മന്ദിരം നില്‍ക്കുന്ന സ്ഥലം മുമ്പ് ശ്മശാനമായിരുന്നുവെന്നും ഗതികിട്ടാത്ത ആത്മാക്കള്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടാവുമെന്നും എംഎൽഎമാർ ഭയക്കുന്നത്.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന ചില എംഎല്‍എമാരുടെ കാഴ്ചപ്പാട് അടിസ്ഥാനരഹിതമാണെന്ന് ബിജെപി എംഎല്‍എ ബി. സിങ്ങും അറിയിച്ചു. ‘അങ്ങനെയൊരു വിശ്വാസം ഉണ്ടെങ്കില്‍ ഒരുസമയത്ത് ഇവിടെ 200 എംഎല്‍എമാര്‍ ഒരിക്കലും ഉണ്ടാവില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ആധുനികമായ നിയമസഭാ മന്ദിരം

ആധുനികമായ നിയമസഭാ മന്ദിരം

ജ്യോതിനഗറില്‍ 16.96 ഏക്കറിലാണു രാജസ്ഥാന്‍ നിയമസഭാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ആധുനികമായ നിയമസഭാ മന്ദിരങ്ങളില്‍ ഒന്നാണിത്. ഇതിനോടു തൊട്ടുചേര്‍ന്നാണു ലാല്‍ കോതി ശ്മശാനം സ്ഥിതി ചെയ്യുന്നത്.

സ്മശാനത്തിന്റെ സ്ഥലം

സ്മശാനത്തിന്റെ സ്ഥലം

ആത്മാക്കളെ ഒഴിപ്പിക്കാന്‍ യാഗവും പൂജയും മറ്റ് ഒഴിപ്പിക്കല്‍ ചടങ്ങുകളും നടത്തണമെന്ന് മുഖ്യമന്ത്രിയോടും സ്പീക്കറോടും ആവശ്യപ്പെട്ടതായി ചീഫ് വിപ്പ് ഗുര്‍ജാർ അറിയിച്ചു. നിയമസഭ കെട്ടിടം നിർമ്മിക്കുന്നതിന് സ്മനശാനത്തിന്റെ ചില ഭാഗങ്ങളും വാങ്ങിയിരുന്നു. ഇതാണ് എംഎൽഎമാരെ ഭയപ്പെടുത്തുന്നത്.

ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!

സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് സൗദി തൊഴില്‍ മന്ത്രി; വിയോജിപ്പുമായി ചേംബര്‍ ഓഫ് കൊമേഴ്‌സ്സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് സൗദി തൊഴില്‍ മന്ത്രി; വിയോജിപ്പുമായി ചേംബര്‍ ഓഫ് കൊമേഴ്‌സ്

English summary
The death of two Rajasthan lawmakers has triggered tensions among the state's MLAs, who fear that the secretariat building has "negative energies and evil souls", demanding a 'havan' and other religious ceremonies here to get rid of them. BJP MLA Habibur Rehman from Nagaur, told media that he has suggested to Chief Minister Vasundhara Raje to conduct havan in the building which will help in purifying the surroundings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X