Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാവികാസ് അഘാഡി സഖ്യത്തിന് കനത്ത തിരിച്ചടി; എംഎൽസി തിരഞ്ഞെടുപ്പിൽ 6 ൽ നാല് സീറ്റും നേടി ബിജെപി

മുംബൈ; മഹാരാഷ്ട്രയിൽ എം എൽ സി തിരഞ്ഞെടുപ്പിൽ ശിവസേന, കോൺഗ്രസ് , എൻ സി പി ഭരിക്കുന്ന മഹാവികാസ് അഘാഡി സഖ്യത്തിന് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന ആറിൽ നാല് സീറ്റിലും ബി ജെ പി വിജയിച്ചു. നാഗ്പീരും അകോലയും അടക്കമുള്ള സീറ്റുകളാണ് ബി ജെ പി നേടിയത്. ഡിസംബർ 10 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ആറ് സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിനും ബിജെപിക്കും ശിവസേനക്കും രണ്ട് സീറ്റുകൾ വീതമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. രാംദാസ് കദം (ശിവസേന), ഭായ് ജഗ്താപ് (കോൺഗ്രസ്), സതേജ് പാട്ടീൽ (കോൺഗ്രസ്), അംരീഷ് പട്ടേൽ (ബിജെപി), ഗോപികിഷൻ ബജോറിയ (ശിവസേന), ഗിരീഷ് വ്യാസ് (ബിജെപി) എന്നിവരായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

1

നേരത്തേ ബിജെപിയുടെ രണ്ട് സ്ഥാനാർത്ഥികളും ശിവസേനയുടെയും കോൺഗ്രസിന്റെയും ഓരോ സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.സ്വതന്ത്രനായി പത്രിക സമർപ്പിച്ച കോൺഗ്രസ് നേതാവ് സുരേഷ് കോപ്പാർക്കർ പത്രിക പിൻവലിച്ചതിനെ തുടർന്ന് മുംബൈയിൽ നിന്ന് ശിവസേനയുടെ സുനിൽ ഷിൻഡെയും ബിജെപിയുടെ രാജ്ഹൻസ് സിംഗും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

2

ബി.ജെ.പി സ്ഥാനാർത്ഥി അമൽ മഹാദിക് നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് കോലാപൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും ആഭ്യന്തര സഹമന്ത്രിയുമായ സതേജ് പാട്ടീലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ധൂലെ-നന്ദുർബാറിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഗൗരവ് വാനി നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് ബിജെപിയുടെ അമ്രീഷ് പട്ടേലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

3

നാഗ്പൂരിലും അകോല-ബുൽദാന-വാഷിമിലും എം വി എ സഖ്യവും ബി ജെ പിയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഊർജ മന്ത്രിയായിരുന്ന ചന്ദ്രശേഖർ ബവൻകുലെയെയാണ് ബിജെപി നാഗ്പൂരിൽ നിന്ന് മത്സരിപ്പിച്ചത്. ബിജെപി നേതാവും 4 തവണ കോർപ്പറേറ്ററുമായ രവീന്ദ്ര ഭോയാറിനെയായിരുന്നു ആദ്യം കോൺഗ്രസ് മണ്ഡലത്തിൽ പിന്തുണച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് പകരം സ്വതന്ത്ര സ്ഥാനാർത്ഥി മങ്കേഷ് ദേശ്മുഖിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തിരുമാനിക്കുകയായിരുന്നു. ബവൻകുലെക്ക് 362 വോട്ടും ദേശ്മുഖിന് 186 വോട്ടും ലഭിച്ചു. ഡോ.രവീന്ദ്ര ഭോയാറിന് ഒരു വോട്ട് ലഭിച്ചു. 549 വോട്ടുകൾ സാധുവായി പ്രഖ്യാപിച്ചു.

4

സംസ്ഥാന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ നാഗ്പൂരിൽ നിന്ന് ബിജെപിയുടെ എംഎൽസി നോമിനി ചന്ദ്രശേഖർ ബവൻകുലെ ആണ് വിജയിച്ചത്.കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മങ്കേഷ് ദേശ്മുഖിനെയാണഅ ബവൻകുലെ പരാജയപ്പെടുത്തിയത്.ബവൻകുലെക്ക് 362 വോട്ടും ദേശ്മുഖിന് 186 വോട്ടും ലഭിച്ചു. ഡോ.രവീന്ദ്ര ഭോയാറിന് ഒരു വോട്ട് ലഭിച്ചു. 549 വോട്ടുകൾ സാധുവായി പ്രഖ്യാപിച്ചു. അകോള ബുൽധാന വാഷിം ലോക്കൽ മണ്ഡലത്തിൽ ബിജെപി നോമിനി വസന്ത് ഖണ്ഡേൽവാൾ നേടി. മൂന്ന് തവണ നിയമസഭാംഗവും ശിവസേന നോമിനിയുമായ ഗോപികിഷൻ ബജോറിയയെ 109 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം. ഇന്നത്തെ വിജയത്തോടെ നാല് സീറ്റുകൾ ബിജെപിക്ക് ലഭിച്ചു. ശിവസേനയ്ക്കും കോൺഗ്രസിനും ഒരു സീറ്റുകൾ വീതവും ലഭിച്ചു.

Recommended Video

cmsvideo
    പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam
    5

    അതേസമയം ബിജെപി വിജയം എംവിയുടെ മുഖത്തേറ്റ അടിയാണെന്ന് മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇന്ന്, എന്റെ അസോസിയേറ്റായ ചന്ദ്രശേഖർ ബവൻകുലെ ഒരു വലിയ വിജയം നേടിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. സത്യത്തിൽ, എന്റെ സ്വന്തം തിരഞ്ഞെടുപ്പ് വിജയത്തേക്കാൾ ചന്ദ്രശേഖർ ബവൻകുലെയുടെ വിജയത്തിൽ ഞാൻ സന്തോഷിക്കുന്നു. ഈ വിജയം എംവിഎയുടെ മുഖത്തേറ്റ അടിയാണ്. അതുപോലെ അകോലയിലെ വസന്ത് ഖണ്ഡേൽവാൾ അവിടെ നിർണായക വിജയം നേടിയിട്ടുണ്ട്. എം.എൽ.സി തെരഞ്ഞെടുപ്പിൽ 6ൽ 4 സീറ്റും ബിജെപി നേടിയിട്ടുണ്ട്. എംവിഎ, അതായത് മൂന്ന് പാർട്ടികൾ ഒന്നിച്ചാൽ ഏത് തരത്തിലുള്ള മത്സരവും വിജയിക്കുമെന്ന കണക്കുകൂട്ടൽ തെറ്റാണെന്ന് ഈ വിജയം തെളിയിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്, ഭാവിയിലും അവരുടെ അനുഗ്രഹം ഞങ്ങൾക്ക് ലഭിക്കും, ഫഡ്നാവിസ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+