Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം അക്ബറിന്റെ അറസ്റ്റ്; ഒഴിഞ്ഞുമാറി കാന്തപുരം, ബാബറി കേസില്‍ കോടതി ന്യായം വിധിക്കും

ഇന്ത്യ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ രാജാവ് അബ്ദുല്ലാ രണ്ടാമന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ദില്ലി: മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എംഎം അക്ബറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ദില്ലിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്ബറിന്റെ അറസ്റ്റില്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചുവരവെയാണ് മാധ്യമപ്രവര്‍ത്തകര്‍ അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണം തേടിയത്. ദോഹ യാത്രയ്ക്കിടെ ഹൈദരാബാദില്‍ വച്ചാണ് അക്ബറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിലെത്തിച്ച് ചോദ്യം ചെയ്ത അദ്ദേഹത്തെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്...

തനിക്ക് അറിയില്ല

തനിക്ക് അറിയില്ല

എംഎം അക്ബറുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്ന് കാന്തപുരം മുസ്ല്യാര്‍ പ്രതികരിച്ചു. അക്കാര്യം ഞാന്‍ പഠിച്ചിട്ടില്ല. അക്ബറിന്റെ പ്രസംഗം ഞാന്‍ കേട്ടിട്ടില്ലെന്നും എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.

മുസ്ലിം ലീഗ് നിലപാട്

മുസ്ലിം ലീഗ് നിലപാട്

മുസ്ലിം യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അക്ബറിന്റെ അറസ്റ്റിനെതിരേ രംഗത്തെത്തിയിരുന്നു. അറസ്റ്റ് മുസ്ലിം വേട്ടയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അക്ബറിന് ജാമ്യം നിഷേധിച്ച കോടതി അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

മോദിക്കൊപ്പം ചടങ്ങില്‍

മോദിക്കൊപ്പം ചടങ്ങില്‍

ദില്ലിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് എപി അബൂബക്കര്‍ മുസ്ല്യാര്‍ വന്നത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ലാ രണ്ടാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായി പങ്കെടുത്ത ചടങ്ങിലും കാന്തപുരം പങ്കെടുത്തു.

ബാബരി മസ്ജിദ് വിഷയത്തില്‍

ബാബരി മസ്ജിദ് വിഷയത്തില്‍

ബാബരി മസ്ജിദ് വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിക്ക് പുറത്തുള്ള ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും കാന്തപുരം പറഞ്ഞു.

മസ്ജിദ് മുസ്ലിമിന്റേതാണ്

മസ്ജിദ് മുസ്ലിമിന്റേതാണ്

കോടതി ന്യായമായ തീരുമാനം എടുക്കുമെന്നാണ് വിശ്വസിക്കുന്നത്. സ്ഥലം ഭാഗംവയ്ക്കുന്നതില്‍ യോജിപ്പില്ല. മസ്ജിദ് മുസ്ലിമിന്റേതാണ്. അത് പൊളിച്ചതിനോടും യോജിപ്പില്ലെന്നും കാന്തപുരം പറഞ്ഞു.

വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്‌നം

വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്‌നം

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സംബന്ധിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. വ്യക്തികള്‍ നിയമം കൈയ്യിലെടുക്കുന്നത് ശരിയല്ല. ശിക്ഷ നല്‍കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല. വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കാന്തപുരം പറഞ്ഞു.

ജോര്‍ദാന്‍ രാജാവിനൊപ്പം

ജോര്‍ദാന്‍ രാജാവിനൊപ്പം

ഇസ്ലാമിക പൈതൃകവും സഹവര്‍ത്തിത്വത്തിന്റെ മാതൃകയും എന്ന വിഷയത്തില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിലും കാന്തപുരം പങ്കെടുത്തു. ഇന്ത്യ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ രാജാവ് അബ്ദുല്ലാ രണ്ടാമന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തീവ്രവാദത്തിനെതിരായ പോരാട്ടം

തീവ്രവാദത്തിനെതിരായ പോരാട്ടം

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ സംസാരിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടം ഒരു മതത്തിന് എതിരേയല്ലെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ചിന്തയ്‌ക്കെതിരേയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+