ഉള്ളിവില കുതിച്ചുയരുന്നു; തുര്‍ക്കിയുടെ സഹായം തേടി ഇന്ത്യ, എത്തുന്നത് 11000 മെട്രിക് ടണ്‍

ദില്ലി: വലിയ ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. തുര്‍ക്കിയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം. തുര്‍ക്കിയുമായും ഈജിപ്തുമായും വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇന്ത്യയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

Image

പൊതുമേഖലാ കമ്പനിയായ എംഎംടിസിയാണ് തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. 11000 മെട്രിക് ടണ്‍ ഉള്ളിയാണ് തുര്‍ക്കിയില്‍ നിന്ന് ഇറക്കുക. ഡിസംബര്‍ അവസാന വാരമോ ജനുവരി ആദ്യത്തിലോ തുര്‍ക്കിയില്‍ നിന്ന് ഉള്ളിയെത്തും.

ഉള്ളിവില ക്രമാതീതമായി ഉയരുന്നത് ഉത്തരേന്ത്യയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ ഉള്ളിവില 100 കടന്നിരുന്നു. തുര്‍ക്കിക്ക് പുറമെ ഈജിപ്തില്‍ നിന്നാണ് ഉള്ളി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം പകുതിയില്‍ ഈജിപ്തില്‍ നിന്ന് ഉള്ളിയെത്തും. 6090 മെട്രിക് ടണ്‍ ഉള്ളിയാണ് ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്യുക.ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q